Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രതികളുടെ വൈദ്യ...

പ്രതികളുടെ വൈദ്യ പരിശോധന: പ്രോട്ടോകോൾ തയാറായതായി സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
Kerala High Court
cancel

കൊ​ച്ചി: പ്ര​തി​ക​ളെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കും മ​ജി​സ്ട്രേ​റ്റ്മാ​ർ​ക്ക് മു​ന്നി​ലും ഹാ​ജ​രാ​ക്കു​മ്പോ​ൾ പൊ​ലീ​സ് പാ​ലി​ക്കേ​ണ്ട പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ൾ (പ്രോ​ട്ടോ​കോ​ൾ) ത​യാ​റാ​യ​താ​യി സ​ർ​ക്കാ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​ത്​ സ​ർ​ക്കാ​റി​ന്‍റെ പ​രി​ഗ​ണ​ന​ക്ക്​ വി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റു മ​രി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി​യി​ലാ​ണ്​ പ്രോ​ട്ടോ​കോ​ൾ സം​ബ​ന്ധി​ച്ച വി​ഷ​യ​വും പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഡോ​ക്ട​ർ​മാ​രു​ടെ​യും ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​രു​ടെ​യും അ​ഭി​പ്രാ​യം തേ​ടി​യാ​ണ്​ പ്രോ​ട്ടോ​കോ​ളി​ന്‍റെ അ​ന്തി​മ​രൂ​പം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​റി​ന്‍റെ അം​ഗീ​കാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന ആ​വ​ശ്യം അ​നു​വ​ദി​ച്ച ജ​സ്‌​റ്റി​സ്‌ ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ, ജ​സ്‌​റ്റി​സ്‌ കൗ​സ​ർ എ​ട​പ്പ​ഗ​ത്ത്‌ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് ഹ​ര​ജി പി​ന്നീ​ട്​ പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protocolmedical examination
News Summary - protocol is ready for Medical examination of the accused
Next Story