കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് വിലക്ക്
text_fieldsകോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം. സർവകലാശാല കെട്ടിടങ്ങൾ, പരീക്ഷഭവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ സമരമോ, ധർണയോ നടത്താൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു.
ക്യാമ്പസിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി നിരവധി സംഘർഷങ്ങളും പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.
സർവകലാശാലകളിൽ സമരങ്ങൾ പാടില്ല എന്ന് ഹൈകോടതി നേരത്തെ നിർദേശം നൽകിയിരുന്നു. ഹൈകോടതിയുടെ നേരത്തെയുള്ള ഈ ഉത്തരവ് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നിരോധനം കൊണ്ടുവന്നത്.
നിരോധനം ഏർപ്പെടുത്തിയതായി കാണിച്ച് തേഞ്ഞിപ്പലം എസ്.എച്ച്.ഒ വിദ്യാർഥി സംഘടനകൾക്ക് കത്തയച്ചു.
സർവകലാശാലയിൽ അടുത്തിടെയുണ്ടായ അതിക്രമസംഭവങ്ങളിൽ ഒമ്പത് എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തിരുന്നു. സ്.എഫ്.ഐ സംസ്ഥാന ജോയന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ്, മുനവ്വിർ, ശ്രീഹരി, നിഖിൽ റിയാസ്, ലിനീഷ്, ഹരി രാമൻ, അനസ് ജോസഫ്, അനന്ദു, അമൽ ഷാൻ എന്നിവരെയാണ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രന്റെ നിർദേശപ്രകാരം സർവകലാശാല രജിസ്ട്രാർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ടപടിക്ക് വിധേയരായവർ ഹോസ്റ്റൽ താമസം നിർത്തണമെന്നും ഉത്തരവുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

