Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗെയിൽ വാതക പൈപ്പ് ലൈൻ:...

ഗെയിൽ വാതക പൈപ്പ് ലൈൻ: പാലക്കാട്–കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു

text_fields
bookmark_border
ഗെയിൽ വാതക പൈപ്പ് ലൈൻ: പാലക്കാട്–കോഴിക്കോട് ദേശീയ പാത ഉപരോധിച്ചു
cancel

പൂ​ക്കോ​ട്ടൂ​ർ(​മ​ല​പ്പു​റം): ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ​ർ​വേ​ക്കെ​തി​രെ സ​മ​രം ന​ട​ത്തി​യ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ക്കോ​ട്ടൂ​ർ പി​ലാ​ക്ക​ലി​ൽ പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. വെ​ള്ളി​യാ​ഴ്​​ച വൈ​കി​ട്ട്​ മൂ​ന്നി​ന്​ ആ​രം​ഭി​ച്ച ഉ​പ​രോ​ധം പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ൽ നാ​ലോ​ടെ സ​മ​ര​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചു.
പൂ​ക്കോ​ട്ടൂ​ർ പ​ള്ളി​മു​ക്കി​ൽ ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ​ർ​വേ​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞ 29 പേ​രെ വ്യാ​ഴാ​ഴ്​​ച മ​ഞ്ചേ​രി പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ച​ത്.
പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​വു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണ​മെ​ന്നും അ​ല്ലാ​ത്ത പ​ക്ഷം കൂ​ടു​ത​ൽ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സ​മ​ര​സ​മി​തി അ​റി​യി​ച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gail pipe line
News Summary - Protesters pookkoottur NH 213
Next Story