Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരത്വ നിയമത്തിനെതിരെ സമരം ചെയ്ത സി.പി.എം, കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
കവരത്തി: കേന്ദ്രസർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവർ അറസ്റ്റിൽ. ലക്ഷദ്വീപിലാണ് കോൺഗ്രസ്, സി.പി.എം നേതാക്കളുൾപ്പടെയുള്ളവർ അറസ്റ്റിലായത്. സി.എ.എക്കെതിരായ സമരത്തിൽ മുമ്പ് പെങ്കടുത്തവരാണ് ഇന്ന് അറസ്റ്റിലായത്.
കവരത്തി ഡി.സി.സി പ്രസിഡൻറ് എം.എ ആറ്റകോയ, സി.പി.എം നേതാക്കളായ റഹീം, അഷ്കറലി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു.
സി.എ.എ നിയമത്തിനെതിരെ ഇവർ പ്രതിഷേധിക്കുകയും ബോർഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, സമരത്തിെൻറ സമയത്ത് ഇവർക്കെതിരെ നിയമനടപടികൾ എടുത്തിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

