Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്ര കോൺഗ്രസ് വേദിയിലെ പ്രതിഷേധം; ഗവർണർ വി.സിയെ വിളിപ്പിച്ചു

text_fields
bookmark_border
arif-khan
cancel

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ഇന്ത്യൻ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ പ്രതിഷേധമുയർന്ന സംഭവത്തെ തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ് ചാൻസലറെ വിളിപ്പിച്ചു. ഇതേത്തുടർന്ന്, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിലെത്തി ഗവർണറെ കാണുകയാണ്.

കണ്ണൂർ സർവകലാശാല താവക്കര ക്യാമ്പസിൽ ശനിയാഴ്ച രാവിലെ നടന്ന അഖിലേന്ത്യാ ചരിത്ര കോൺഗ്രസ് ഉദ്ഘാടന ചടങ്ങിലാണ് ഗവർണർക്കെതിരെ പ്രതിഷേധമുയർന്നത്. ചരിത്ര കോൺഗ്രസിന്​ എത്തിയ പ്രതിനിധികളിൽനിന്ന്​ തന്നെയാണ്​ ഗവർണർക്ക്​ പ്രതിഷേധം നേരിടേണ്ടി വന്നത്​. തുടർന്ന് ഗവർണർക്ക്​ പ്രസംഗം നിർത്തി മടങ്ങേണ്ടിവന്നിരുന്നു.

പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവർണർ ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവർത്തിച്ചതോ​െടയാണ്​ സദസ്സിൽനിന്ന്​ പ്രതിഷേധം ഉയർന്നത്​. ഗവർണർക്ക്​ നേരെ ഷെയിം ഷെയിം വിളികളുമായി മുൻനിരയിൽനിന്നുള്ള പ്രതിനിധികൾ എഴുന്നേൽക്കുകയും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധ മു​​ദ്രാവാക്യങ്ങൾ ഉയർത്തുകയുമായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - protest towards kerala governor in kannur university governor calls vice chancellor
Next Story