ബിഷപ്പിെൻറ അറസ്റ്റുവരെ സമരം തുടരും- കന്യാസ്ത്രീകൾ
text_fieldsകോട്ടയം: കന്യാസ്ത്രീ നൽകിയ പീഡന പരാതിയിൽ സത്യമുണ്ടെന്ന് പൂർണ ബോധ്യമുള്ളതിനാലാണ് സമരത്തിനിറങ്ങിയതെന്ന് സിസ്റ്റർ അനുപമ. അനുസരണം എന്ന വാക്കുപയോഗിച്ചാണ് അവർ ഇതുവരെ തങ്ങളെ അടിച്ചമർത്തിയത്. നീതി ലഭിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
സമരത്തിനു പിന്നിൽ ബാഹ്യശക്തികളെന്ന മിഷനറീസ് ഒാഫ് ജീസസിെൻറ ആരോപണത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അവർ. തങ്ങൾക്കൊപ്പമുള്ള സഹോദരിക്ക് നേരെയുണ്ടായ അക്രമത്തിനെതിരെ സ്വമനസാലെയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ബിഷപ്പിനെ അറസ്റ്റു ചെയ്യുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും ഇനിയും പ്രതികരിക്കുമെന്നും അനുപമ വ്യക്തമാക്കി.
മഠത്തിെൻറ കീഴിലുള്ള പരിപാടികളിലെല്ലാം ബിഷപ്പ് ഫ്രാേങ്കാ മുളക്കലിനൊപ്പം പരാതിക്കാരിയായ കന്യാസ്ത്രീയും പെങ്കടുത്തിരുന്നുവെന്ന സഭയുടെ വാദത്തെയും സിസ്റ്റർ അനുപമ തള്ളി. ജനറാലും കൗൺസിലും ചേർന്നാണ് പരിപാടികൾ തീരുമാനിച്ചിരുന്നത്. കേരളത്തിെൻറ ചുമതല ഉണ്ടായിരുന്ന ആളെന്ന നിലയിൽ അവർക്ക് പെങ്കടുക്കാതിരിക്കാൻ ആവില്ലായിരുന്നു. കൗൺസിലിെൻറ നിർദേശപ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തത്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്ന സമരത്തിൽ പെങ്കടുക്കുമെന്നും കന്യാസ്ത്രീകൾ വ്യക്തമാക്കി.
പി.സി ജോർജ് എം.എൽ.എയുടെ മോശം പരാമർശത്തിന് പിറകിലും ബിഷപ്പ് ഫ്രാേങ്കാ തന്നെയാണ്. ജോർജിെൻറ പരാമർശത്തിനെതിരെ തങ്ങൾക്ക് പരാതിയുണ്ട്്. ബിഷപ്പിെൻറ അറസ്റ്റിനു ശേഷം ജോർജിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കന്യാസ്ത്രീകൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
