Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എഫ്.ഐ ദേശീയ സമ്മേളന റാലിക്കായി സ്കൂളിന് അവധി നൽകിയതിൽ പ്രതിഷേധം, റിപ്പോർട്ട് തേടി ഡി.ഡി.ഇ

text_fields
bookmark_border
വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് പ്രധാന അധ്യാപകന്റെ വിശദീകരണം
എസ്.എഫ്.ഐ ദേശീയ സമ്മേളന റാലിക്കായി സ്കൂളിന് അവധി നൽകിയതിൽ പ്രതിഷേധം, റിപ്പോർട്ട് തേടി ഡി.ഡി.ഇ
cancel

കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന എസ്.എഫ്.ഐ ദേശീയ സമ്മേളനത്തിന്റെ റാലിയിൽ പങ്കെടുക്കാനായി വിദ്യാർഥികൾക്ക് അവധി നൽകിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് തേടി. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹൈസ്‌കൂളിലാണ് സംഭവം. സ്കൂളിലെ പ്രധാനാധ്യാപകൻ തന്നെയാണ് സ്കൂളിന് അവധി നൽകിയതെന്നാണ് വിവരം. എന്നാൽ പഠിപ്പ് മുടക്ക് സമരമാണെന്ന് കാണിച്ച് എസ്.എഫ്.ഐ പ്രവർത്തകരെത്തി നോട്ടീസ് നൽകിയതിനെ തുടർന്നാണ് അവധി നൽകിയതെന്നാണ് പ്രിൻസിപ്പൽ ടി.സുനിലിന്‍റെ വിശദീകരണം.

എസ്.എഫ്.ഐ നേതാക്കളെത്തി ആവശ്യപ്പെട്ടത് പ്രകാരമാണ് അവധി നല്‍കിയതെന്ന് പ്രധാന അധ്യപകന്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് പ്രധാന അധ്യാപകന്റെ വിശദീകരണം. അതേസമയം അനുമതിയില്ലാതെയാണ് സ്‌കൂളിന് അവധി നല്‍കിയതെന്നും സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായും ജില്ലാ വിദ്യാഭ്യസ ഡയറക്ടര്‍ അറിയിച്ചു.

തിങ്കളാഴ്ച സ്‌കൂളിന് അവധി നല്‍കാൻ സാധ്യതയുണ്ടെന്ന് പ്രധാനാധ്യാപകന്‍ കഴിഞ്ഞദിവസം രക്ഷിതാക്കളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. 10.30 കഴിഞ്ഞതിന് ശേഷം സ്‌കൂള്‍ വിടുന്നില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ രക്ഷിതാക്കളും ഓട്ടോ ഡ്രൈവര്‍മാരും തിരിച്ചുപോകാവൂ എന്നും സന്ദേശത്തില്‍ പറഞ്ഞിരുന്നു.

വിഷയത്തിൽ സ്കൂളിന് മുന്നിൽ കെ.എസ്.യു പ്രതിഷേധം സംഘടിപ്പിച്ചു. എസ്.എഫ്‌.ഐയുടെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒരു സ്‌കൂളിന് അവധി നല്‍കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ല. ഇതുവഴി നിര്‍ബന്ധിതമായി വിദ്യാര്‍ത്ഥികളെ രു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പ് മറുപടി പറയണം. വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Protest over school holiday for SFI national conference rally, DDE seeks report
Next Story