Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡൽഹിയിലെ പൊലീസ്...

ഡൽഹിയിലെ പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം

text_fields
bookmark_border
ഡൽഹിയിലെ പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാനമൊട്ടാകെ പ്രതിഷേധം
cancel
camera_alt?????????? ??.??.???.? ?????????? ??????? ????????

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ലും ഡ​ൽ​ഹി​യി​ലെ വി​ദ്യാ​ർ​ഥി വേ​ട്ട​യി​ലും പ്ര​തി​ഷ േ​ധി​ച്ച് സം​സ്​​ഥാ​ന​വ്യാ​പ​ക​മാ​യി ഇ​ന്ന​ലെ സ​മ​ര കൊ​ടു​ങ്കാ​റ്റ്​ വീ​ശി. യു​വ​ജ​ന-​വി​ദ്യ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​രു​വി​ലും കോ​ള​ജ്​ കാ​മ്പ​സു​ക​ളി​ലും വ​ൻ പ്ര​തി​േ​ഷ​ധ​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച അ​ര​ങ്ങേ​റി​യ​ത്.

എറണാകുളത്ത്​

എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ൽ​വേ സ്​​േ​റ്റ​ഷ​നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ട്രെ​യി​ൻ ത​ട​ഞ്ഞു.​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ റി​സ​ർ​വ് ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കൊ​ച്ചി​ൻ യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ഗ​വ​ർ​ണ​ർ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക്കെ​തി​രെ​യും പ്ര​തി​ഷേ​ധ​മു​ണ്ടാ​യി. കു​​സാ​റ്റ്​ കാ​മ്പ​സി​ലും പു​റ​ത്തു​മാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

യു.​ഡി.​എ​ഫ് യു​വ​ജ​ന വി​ഭാ​ഗം ഗ​വ​ർ​ണ​ർ പ്ര​വേ​ശി​ക്കു​ന്ന ക​വാ​ടം ഉ​പ​രോ​ധി​ച്ചു.​ കാ​മ്പ​സി​ന​ക​ത്ത് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ സം​യു​ക്ത​മാ​യി ഉ​പ​രോ​ധം ന​ട​ത്തി. മ​ണി​പ്പൂ​ർ ഗ​വ​ർ​ണ​ർ ന​ജ്മ ഹി​ബ​തു​ല്ല​ക്ക് നേ​രെ ആ​ലു​വ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്, കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി​കാ​ട്ടി. മ​ഹാ​രാ​ജാ​സ്​ കോ​ള​ജി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളും ചേ​ർ​ന്ന്​ സം​യു​ക്ത പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

മ​ല​പ്പു​റത്ത്​

മ​ല​പ്പു​റം ജി​ല്ല​യി​ൽ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച​യും തെ​രു​വി​ലി​റ​ങ്ങി. എ​സ്.​എ​സ്.​എ​ഫ്, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ എ​ന്നി​വ​രു​ടെ റാ​ലി​ക​ൾ ജി​ല്ല ആ​സ്​​ഥാ​ന​ത്ത്​ അ​ര​ങ്ങേ​റി. മ​ല​പ്പു​റ​ത്തും മ​മ്പാ​ടും കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ങ്​​മാ​ർ​ച്ചു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ കോ​ള​ജു​ക​ളി​ലെ​ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​ക​ട​ന​മാ​യി എ​ത്തി​യ​തോ​ടെ മ​ല​പ്പു​റം​ ന​ഗ​രം വീ​ർ​പ്പു​മു​ട്ടി. ഡി.​വൈ.​എ​ഫ്.​ഐ​യും യൂ​ത്ത്​ കോ​ൺ​ഗ്ര​സും​ കു​റ്റി​പ്പു​റ​ത്ത്​ ട്രെ​യി​ൻ ത​ട​ഞ്ഞു.

മ​മ്പാ​ട്​ എം.​ഇ.​എ​സ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ എ​ട്ടു കി​ലോ​മീ​റ്റ​ർ ന​ട​ന്ന്​ നി​ല​മ്പൂ​ർ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ കു​ത്തി​യി​രി​പ്പ്​ സ​മ​രം ന​ട​ത്തി. വെ​ളി​യ​​ങ്കോ​ട്​ ഉ​മ​ർ​ഖാ​ദി​യു​ടെ മ​ണ്ണി​ൽ​നി​ന്ന്​ തി​രൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ എ​സ്.​​എ​ഫ്.​ഐ ലോ​ങ്​ മാ​ർ​ച്ച്​ ന​ട​ത്തി. കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജീ​വ​ന​ക്കാ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. പെ​രി​ന്ത​ൽ​മ​ണ്ണ, വ​ളാ​ഞ്ചേ​രി, മ​ഞ്ചേ​രി തു​ട​ങ്ങി മി​ക്ക ന​ഗ​ര​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി മാ​ർ​ച്ചു​ക​ൾ ന​ട​ന്നു.

കോ​ഴി​ക്കോ​ട്

കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ ഗാ​ന്ധി പ്ര​തി​മ​ക്ക് മു​ന്നി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹം മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്​​ലിം യൂ​ത്ത് ലീ​ഗി‍​​​െൻറ ഡേ ​നൈ​റ്റ് മാ​ർ​ച്ചി‍​​​െൻറ സ​മാ​പ​നം ബീ​ച്ചി​ൽ ന​ട​ന്നു. വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് സ​മാ​പ​ന​ത്തി​ന് എ​ത്തി​യ​ത്. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി, സോ​ളി​ഡാ​രി​റ്റി, എ​സ്.​ഐ.​ഒ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​പ്പ​ക​ൽ സം​ഘ​ടി​പ്പി​ച്ചു. എ​സ്.​ഐ.​ഒ നേ​തൃ​ത്വ​ത്തി​ൽ മാ​നാ​ഞ്ചി​റ ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ലേ​ക്ക് ഷ​ർ​ട്ടൂ​രി പ്ര​ക​ട​നം ന​ട​ത്തി. എ​സ്.​എ​ഫ്.​ഐ ലോ​ങ് മാ​ർ​ച്ചി​ൽ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. എം.​എ​സ്.​എം, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ജി​ല്ല​യി​ൽ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി.

ക​ണ്ണൂ​രിൽ

ക​ണ്ണൂ​രി​ലും രാ​​ത്രി​യി​ൽ​ത​ന്നെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ തെ​രു​വി​ലി​റ​ങ്ങി. ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ടെ​ക്​​സി​ൽ ​ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ക​ണ്ണൂ​ർ​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ വ​ണ്ടി ത​ട​ഞ്ഞു. സോ​ളി​ഡാ​രി​റ്റി റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ മാ​ർ​ച്ച്​ ന​ട​ത്തി. തി​ങ്ക​ളാ​ഴ്​​ച വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശ്ശേ​രി, ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ, പ​ഴ​യ​ങ്ങാ​ടി, പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി.

കാ​സ​ർ​കോ​ട്​

കാ​സ​ർ​കോ​ട്​ ജി​ല്ല​യി​ൽ എം.​എ​സ്.​എ​ഫ്, ഡി.​വൈ.​എ​ഫ്.​ഐ, സോ​ളി​ഡാ​രി​റ്റി, എ​സ്.​ഐ.​ഒ. എ​സ്.​ഡി.​പി.​ഐ, വെ​ൽ​െ​ഫ​യ​ർ​പാ​ർ​ട്ടി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ മാ​ർ​ച്ച്​ ന​ട​ന്നു. ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഞാ​യ​റാ​ഴ്​​ച രാ​ത്രി കാ​ഞ്ഞ​ങ്ങാ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ ട്രെ​യി​ൻ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന്​ റോ​ഡ്​ ഉ​പ​രോ​ധ​വും ന​ട​ത്തി. എം.​എ​സ്.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ രാ​ത്രി​യി​ൽ കാ​സ​ർ​കോ​ട്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി.

കോ​ട്ട​യ​ത്ത്​

കോ​ട്ട​യ​ത്ത്​ എം.​ജി സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സി​ൽ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി യൂ​നി​യ​നു​ക​ളും ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളും തി​ങ്ക​ളാ​ഴ്​​ച പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി മ​ഹ​ല്ല്​ ജ​മാ​അ​ത്ത്​ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ൽ ആ​യി​ര​ങ്ങ​ൾ അ​ണി​നി​ര​ന്നു. പൊ​ൻ​കു​ന്ന​ത്തും മു​ണ്ട​ക്ക​യ​ത്തും പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​നെ​തി​രെ കോ​ട്ട​യ​ത്ത്​ ഡി​വൈ.​എ​ഫ്‌.​ഐ​യും എ​സ്.​എ​ഫ്.​ഐ​യും സം​യു​ക്ത​മാ​യി പ്ര​തി​േ​ഷ​ധി​ച്ചു.

ആ​ല​പ്പു​ഴയിൽ

ആ​ല​പ്പു​ഴ സ​ക്ക​രി​യ ബ​സാ​റി​ലെ ല​ജ്​​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ്യ സ്​​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തീ​കാ​ത്മ​ക​മാ​യി ത​യാ​റാ​ക്കി​യ സി.​എ.​ബി​യു​ടെ​യും എ​ൻ.​ആ​ർ.​സി​യു​ടെ​യും കോ​ല​ങ്ങ​ൾ പ്ര​ക​ട​ത്തി​നു​ശേ​ഷം സ്​​കൂ​ൾ വ​ള​പ്പി​ലി​ട്ട്​ ച​വി​ട്ടി​മെ​തി​ച്ചു. കാ​യം​കു​ളം എം.​എ​സ്.​എം കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ൾ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. സി.​പി.​ഐ മു​ല്ല​ക്ക​ലി​ൽ പ്ര​തി​ഷേ​ധ ശൃം​ഖ​ല തീ​ർ​ത്തു. വൈ​കീ​ട്ട്​ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ലി​യ​കു​ള​ത്തു​നി​ന്ന്​ ആ​രം​ഭി​ച്ച ആ​യി​ര​ങ്ങ​ൾ പ​​ങ്കെ​ടു​ത്ത പ്ര​ക​ട​നം ക​ല്ലു​പാ​ല​ത്തി​ന്​ സ​മീ​പം സ​മാ​പി​ച്ചു.

തൃ​ശൂ​രി​ൽ

തൃ​ശൂ​രി​ൽ ഞാ​യ​റാ​ഴ്ച അ​ർ​ധ​രാ​ത്രി ഡി.​വൈ.​എ​ഫ്.​ഐ, എ​സ്.​എ​ഫ്.​ഐ, എ​സ്.​എ​സ്.​എ​ഫ് സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലും റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്കും പ്ര​ക​ട​നം ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന പ്ര​തി​ഷേ​ധം പു​ല​ർ​ച്ച ര​ണ്ട​ര​യോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. കേ​ര​ള​വ​ർ​മ കോ​ള​ജി​ൽ എ.​ബി.​വി.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന പൗ​ര​ത്വ ബി​ൽ ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി എ​സ്.​എ​ഫ്.​ഐ​യു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ന​ട​ന്നി​ല്ല.

പാ​ല​ക്കാ​ട്ട്​

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ തു​ട​ങ്ങി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ക​ലാ​ല​യ​ങ്ങ​ളി​ലേ​ക്ക്​ കൂ​ടി പ​ട​ർ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള​വ​ർ തെ​രു​വി​ലി​റ​ങ്ങി. എ​സ്.​എ​സ്.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട്​ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ​​പ്ര​ക​ട​നം ന​ട​ന്നു. ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി പാ​ല​ക്കാ​ട് ജ​ങ്‍ഷ​ൻ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.

ഇ​ടു​ക്കി​യിൽ

ഇ​ടു​ക്കി​യി​ലും വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ൾ തെ​രു​വി​ലി​റ​ങ്ങി. തൊ​ടു​പു​ഴ അ​ൽ-​അ​സ്ഹ​ർ കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ലോ​ങ് മാ​ർ​ച്ച് ന​ട​ത്തി. കെ.​എ​സ്.​യു ജി​ല്ല ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഗാ​ന്ധി​സ്​​ക്വ​യ​റി​ൽ ‘സ​മ​ര​രാ​വ്​’ ആ​രം​ഭി​ച്ചു. സി.​പി.​എം ഏ​രി​യ​ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ പോ​സ്​​റ്റോ​ഫി​സു​ക​ളി​ലേ​ക്ക്​ മാ​​ർ​ച്ച്​ ന​ട​ത്തി.

വ​യ​നാ​ട്ടി​ൽ

വ​യ​നാ​ട്ടി​ൽ യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ്​ ക​ക്ഷി​ക​ൾ​ക്ക്​ പു​റ​മെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി, എ​സ്‌.​ഡി.​പി.​ഐ, ബി.​എ​സ്.​പി, കെ.​ഡി.​പി, പോ​രാ​ട്ടം, ആ​ദി​വാ​സി വ​നി​ത പ്ര​സ്ഥാ​നം, സോ​ളി​ഡാ​രി​റ്റി, ഫ്ര​റ്റേ​ണി​റ്റി മൂ​വ്മ​​​െൻറ്, ഇ​ന്ത്യ​ൻ ദ​ലി​ത്​ ഫെ​ഡ​റേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​ണ്ട്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ എ​ൽ.​ഡി.​എ​ഫ്​ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 19ന്​ ​രാ​വി​ലെ 10 മ​ണി​ക്ക്​ ക​ൽ​പ​റ്റ​യി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്​​മ സം​ഘ​ടി​പ്പി​ക്കും.
തി​രു​വ​ന​ന്ത​പു​ര​ത്ത്​ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ ട്രെ​യി​ൻ ത​ട​ഞ്ഞു. സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​മ​രം കാ​ര​ണം ക​ന്യാ​കു​മാ​രി എ​ക്​​സ്​​പ്ര​സ്​ അ​ര മ​ണി​ക്കൂ​റോ​ളം വൈ​കി.

ഫ്രറ്റേണിറ്റി കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൂരദർശൻ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധം

ഫ്രറ്റേണിറ്റി പ്രവർത്തകർ ദൂരദർശൻ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു

കോഴിക്കോട്: ജാമിഅ മില്ലിയ വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസി‍​​​​​​​െൻറ നരനായാട്ടിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൂരദർശൻ ഓഫിസിനു മുന്നിൽ പ്രതിഷേധിച്ചു. രാത്രി ഒമ്പതരയോടെ മാവൂർ റോഡിൽനിന്ന് പന്തം ​െകാളുത്തി പ്രകടനവുമായാണ് പ്രവർത്തകർ ദൂരദർശൻ ഓഫിസിനു മുന്നിലെത്തിയത്.

പ്രതിഷേധപ്രകടനം ഗേറ്റിനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടത്തിയ പ്രതിഷേധ യോഗം ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം നഈം ഗഫൂർ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി ലബീബ് കായക്കൊടി അധ്യക്ഷതവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ്​ ടി.സി.സജിർ, ജില്ല സെക്രട്ടറി മുസ്​ലിഹ് പെരിങ്ങളം എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.

കോഴിക്കോട്ടും പാലക്കാട്ടും തലശ്ശേരിയിലും എറണാകുളത്തും ട്രെയിൻ തടഞ്ഞു

കോഴിക്കോട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മലബാർ എക്സ്പ്രസ് തടഞ്ഞു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ട്രെയിൻ തടയൽ ജില്ല സെക്രട്ടറി വസീഫ് ഉദ്ഘാടനം ചെയ്തു. പാലക്കാട്ടും തലശ്ശേരിയിലും എറണാകുളത്തും പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് കാമ്പസ് ഫ്രണ്ട് നേതൃത്വത്തിൽ മാർച്ച് നടത്തി. കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച രാത്രി എം.എസ്.എഫ് പ്രവർത്തകർ മാർച്ച് നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ വിദ്യാർഥികൾ രാത്രി പ്രതിഷേധ പ്രകടനം നടത്തി. വിവിധ യുവജന-വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ജില്ല തലങ്ങളിൽ രാത്രി വൈകിയും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

ആവേശം അലയടിച്ച്​ ജനകീയ പ്രതിരോധം

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി​ക്കെ​തി​രെ പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന സ​ത്യ​ഗ്ര​ഹ​ത്തി​ൽ ജ​ന​കീ​യ പ്ര​തി​രോ​ധം അ​ല​യ​ടി​ച്ചു​യ​ർ​ന്നു. ഭേ​ദ​ഗ​തി​യെ​യും പൗ​ര​ത്വ ര​ജി​സ്​​റ്റ​റും എ​ന്തു വി​ല​കൊ​ടു​ത്തും ചെ​റു​ക്കാ​ൻ യു.​ഡി.​എ​ഫും എ​ല്‍.​ഡി.​എ​ഫും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ‘ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധ’ സ​മ്മേ​ള​നം ആ​ഹ്വാ​നം ചെ​യ്തു. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ വി​വി​ധ സം​ഘ​ട​ന​ക​ൾ സ​മ്മേ​ള​ന​സ്ഥ​ല​ത്തേ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തി.

ന​രേ​ന്ദ്ര മോ​ദി ര​ണ്ടാം പ്ര​വ​ശ്യം പ്ര​ധാ​ന​മ​ന്ത്രി​യാ​യി പാ​ര്‍ല​മ​െൻറി​ലെ​ത്തി​യ​പ്പോ​ള്‍ മു​ട്ടു​കു​ത്തി ഭ​ര​ണ​ഘ​ട​ന​യു​ടെ താ​ളു​ക​ളി​ല്‍ ചും​ബി​ച്ച​ത് രാ​ജ്യം വ​ള​രെ കൗ​തു​ക​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യു​മാ​ണ് നോ​ക്കി​ക്ക​ണ്ട​തെ​ന്നും എ​ന്നാ​ല്‍, ഭ​ര​ണ​ഘ​ട​ന​ക്കു​ള്ള അ​ന്ത്യ​ചും​ബ​ന​മാ​യി​രു​ന്നു അ​തെ​ന്ന് ഇ​പ്പോ​ഴാ​ണ്​ മ​ന​സ്സി​ലാ​കു​ന്ന​തെ​ന്നും മു​സ്​​ലിം ലീ​ഗ്​ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വ്​ എം.​കെ. മു​നീ​ര്‍ പ​റ​ഞ്ഞു. നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ അ​ക്ര​മ​ര​ഹി​ത സ​മ​രം മാ​ത്ര​മേ ചെ​യ്യാ​വൂ​യെ​ന്ന് കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ പ​റ​ഞ്ഞു.

മ​ത​മു​ള്ള​വ​ർ​ക്കും മ​ത​മി​ല്ലാ​ത്ത​വ​ർ​ക്കും പു​ല​രാ​നു​ള്ള പു​ണ്യ​ഭൂ​മി​യാ​ണ് ഇ​ന്ത്യ​യെ​ന്ന് ഗ​ബ്രി​യേ​ല്‍ മാ​ര്‍ ഗ്രി​ഗോ​റി​യ​സും രാ​ജ്യ​ത്തി​​െൻറ ജീ​വ​ൻ വീ​ണ്ടെ​ടു​ക്കാ​നു​ള്ള സ​മ​ര​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യും പ​റ​ഞ്ഞു. മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി കു​റി​വ​ര​ച്ചാ​ലും കു​രി​ശു​വ​ര​ച്ചാ​ലും എ​ന്ന പാ​ട്ടു​പാ​ടി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. തു​ട​ർ​ന്ന്, കെ.​പി.​എം.​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ സ​ഹോ​ദ​ര​ൻ ക​വി​ത ചൊ​ല്ലി.

മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എ.​കെ. ശ​ശീ​ന്ദ്ര​ൻ, എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ, എം.​എ​ൽ.​എ​മാ​രാ​യ സി.​കെ. നാ​ണു, പി.​ജെ. ജോ​സ​ഫ്, പി.​സി. ജോ​ർ​ജ്, അ​നൂ​പ് ജേ​ക്ക​ബ്, കെ.​സി. ജോ​സ​ഫ്, സി.​പി.​െ​എ നേ​താ​വ്​ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ, ഫാ.​യൂ​ജി​ൻ എ​ച്ച്. പെ​രേ​ര, ഫ​സ​ൽ ഗ​ഫൂ​ർ കെ.​പി.​എ.​സി ല​ളി​ത തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsCAB protest
News Summary - protest over police act on students
Next Story