ശബരിമല അവലോകന യോഗത്തിന്റെ പേരിൽ തീർത്ഥാടകരെ തടഞ്ഞതിൽ പ്രതിഷേധം
text_fieldsപന്തളം: തുലാമാസ പൂജക്കായി ശബരിമല ദർശനത്തിനെത്തിയ തീർഥാടകർ ശബരിമല അവലോകന യോഗത്തിന്റെ പേരിൽ മണിക്കൂറുകളോളം നിലയ്ക്കൽ പാതയിൽ കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മേൽശാന്തി നറുക്കെടുപ്പിനായി ശബരിമലയിലേക്ക് പന്തളത്തുനിന്നും യാത്ര തിരിച്ച പന്തളം കൊട്ടാരത്തിലെ കുട്ടികളുമായി പോയ വാഹനവും മണിക്കൂറുകളാണ് വരിയിൽ കിടക്കേണ്ടി വന്നത്.
യാത്രദുരിതം നേരിട്ട നിരവധി ഭക്തരുടെ പരാതികളും ആക്ഷേപങ്ങളും ഉയർന്നതിനെത്തുടർന്ന് ക്ഷേത്ര ആചാര സംരക്ഷണസമിതി ഓൺലൈനായി അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുകയും അധികൃതരുമായി സംസാരിക്കുകയും ചെയ്തു. കഴിഞ്ഞദിവസം രാവിലെ 10ന് പമ്പയിൽ നടന്ന അവലോകന യോഗത്തിനെത്തിയ മന്ത്രിമാരുടെയും വി.ഐ.പി ഉദ്യോഗസ്ഥരുടെയും വാഹനങ്ങളും അവരുടെ യാത്രയും പ്രമാണിച്ചാണ് മണിക്കൂറുകളോളം തീർഥാടകരെ നിലയ്ക്കൽ പാതയിൽ തടഞ്ഞിട്ടത്.
യോഗത്തിൽ ക്ഷേത്രാചാര സംരക്ഷണ സമിതി പ്രസിഡന്റ് ദീപ വർമ്മ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പി.എൻ. നാരായണവർമ്മ, സമിതി ജനറൽ സെക്രട്ടറി ജി. പൃഥ്വിപാൽ, സെക്രട്ടറി എം.ആർ. അനിൽ കുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. രവി, എം.ബി. ബിനു കുമാർ, ജെ. കൃഷ്ണകുമാർ, ട്രഷറർ ഗീതകുട്ടി, രാജീവ്, അനിൽ വാത്തിക്കുളം എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

