ജാമ്യത്തിലിറങ്ങി കണ്ണൂരിലെത്തിയ ഫര്‍സീന്‍ മജീദിനും നവീന്‍ കുമാറിനും സ്വീകരണം
text_fieldsനവീൻ കുമാറിനേയും ഫർഹാൻ മജീദിനേയും കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കുന്നു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവത്തില്‍ ജാമ്യത്തിലിറങ്ങി കണ്ണൂരിലെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് സ്വീകരണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഫര്‍സീന്‍ മജീദ്, ജില്ല സെക്രട്ടറി നവീന്‍ കുമാര്‍ എന്നിവര്‍ക്ക് ഡി.സി.സിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്.
കഴിഞ്ഞദിവസം ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ച പ്രവര്‍ത്തകര്‍ വെള്ളിയാഴ്ചയാണ് ജയില്‍മോചിതരായത്. ഡി.സി.സി ഓഫിസില്‍ നല്‍കിയ സ്വീകരണത്തില്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി, ജില്ല പ്രസിഡന്റ് സുദീപ് ജെയിംസ് എന്നിവര്‍ സംസാരിച്ചു.