Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിദ്ദീഖ് കാപ്പന്...

സിദ്ദീഖ് കാപ്പന് പിന്തുണയുമായി പ്രതിഷേധ സദസ്സ്

text_fields
bookmark_border
സിദ്ദീഖ് കാപ്പന് പിന്തുണയുമായി പ്രതിഷേധ സദസ്സ്
cancel

കണ്ണൂർ: ഉത്തർപ്രദേശ് പൊലീസ് അന്യായമായി തടവിലാക്കിയ കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ വിവിധ പ്രസ്സ് ക്ലബുകൾക്ക്​ മുന്നിൽ പ്രതിഷേധ സദസ്സ് നടത്തി. ഹാഥ്റ്സ് സന്ദർശിക്കാൻ പുറപ്പെട്ട സിദ്ദീഖിനെ അറസ്റ്റ് ചെയ്ത് യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ നടപടി ജനാധിപത്യ അവകാശങ്ങളുടെയും മാധ്യമ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ നിഷേധമാണ്.

ഈ അന്യായത്തിനെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് കണ്ണൂരിൽ പ്രതിഷേധ സദസ്സ് ആവശ്യപ്പെട്ടു. പരിപാടിയിൽ പ്രസ്സ് ക്ലബ് ഭാരവാഹികളായ എ.കെ. ഹാരിസ്, പ്രശാന്ത് പുത്തലത്ത്, സിജി ഉലഹന്നാൻ, കെ.ശശി, ടി.കെ. എ ഖാദർ തുടങ്ങിയവർ പങ്കെടുത്തു. മലപ്പുറത്ത്​ നടന്ന പ്രതിഷേധത്തിൽ സി.വി രാജീവ്​, എസ്​.മഹേഷ്​ കുമാർ, അബ്​ദുൽ ഹയ്യി, കെ.ഷമീർ എന്നിവർ പ​ങ്കെടുത്തു. കേരളത്തിലെ മറ്റ്​ പ്രസ്​ ക്ലബുകൾക്ക്​ മുന്നിലും പ്രതിഷേധ കൂട്ടായ്​മ നടന്നു.

കേരളത്തിലെ വിവിധ പ്രസ്​ ക്ലബുകൾക്ക്​ മുന്നിൽ നടന്ന പ്രതിഷേധ സദസ്സ്​























Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Journalist arrestSidheeq Kappan
News Summary - Protest on Siddique Kappan arrrest
Next Story