Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right18ന് കോളജിലേക്ക് ...

18ന് കോളജിലേക്ക് ​പ്രതിഷേധ മാർച്ച്

text_fields
bookmark_border
18ന് കോളജിലേക്ക്  ​പ്രതിഷേധ മാർച്ച്
cancel

തി​രു​വ​ന​ന്ത​പു​രം: നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ കേ​സെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​ക​ളെ അ​റ​സ്റ്റ്​ ചെ​യ്യ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ദ​ലി​ത് ആ​ദി​വാ​സി സം​ഘ​ട​ന​ക​ളും വി​ദ്യാ​ർ​ഥി​ക​ളും ഈ ​മാ​സം 18ന് ​ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി​യി​ലെ ഡെ​ന്റ​ൽ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് അം​ബേ​ദ്ക​റൈ​റ്റ്​ ഡ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് (എ.​ഡി.​എ​ഫ്) ജ​ന​റ​ൽ ക​ൺ​വീ​ന​ർ എം. ​ഗീ​താ​ന​ന്ദ​ൻ. എ​സ്.​സി, എ​സ്.​ടി അ​തി​ക്ര​മം ത​ട​യാ​നു​ള്ള നി​യ​മ​വും ആ​ത്മ​ഹ​ത്യ​പ്രേ​ര​ണ കു​റ്റ​വും ചു​മ​ത്തി​യി​ട്ടും അ​റ​സ്റ്റ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ വി​ദ്യാ​ർ​ഥി ലോ​ൺ എ​ടു​ത്ത​തി​ലേ​ക്ക്​ കേ​ന്ദ്രീ​ക​രി​ച്ച്​ അ​ന്വേ​ഷ​ണം വ​ഴി​തി​രി​ച്ചു​വി​ടാ​നും ശ്ര​മ​മു​ണ്ട്.

എ​സ്.​സി, എ​സ്.​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫീ​സ് ഇ​ള​വു​ണ്ടെ​ങ്കി​ലും എ​ല്ലാ ഫീ​സും മു​ൻ​കൂ​ർ അ​ട​ക്കാ​ൻ സ്ഥാ​പ​നം സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​രു​ന്നു. അ​തി​നാ​ൽ നി​തി​ൻ രാ​ജ് ഇ-​ഗ്രാ​ന്‍റ്​ ര​ക്ത​സാ​ക്ഷി​കൂ​ടി​യാ​ണ്. എ.​ഡി.​എ​ഫ് വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ കെ. ​അം​ബു​ജാ​ക്ഷ​ൻ, ആ​ദി​ശ​ക്തി സ​മ്മ​ർ സ്‌​കൂ​ൾ കോ​ഓ​ഡി​നേ​റ്റ​ർ കെ. ​മേ​രീ ലി​ഡി​യ, എ.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ ഐ.​ആ​ർ. സ​ദാ​ന​ന്ദ​ൻ, കെ.​ടി. ശി​വാ​ന​ന്ദ​ൻ, ശ്രീ​ജി​ത്ത് പി. ​ശ​ശി എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:campusnithin deathprotests against
News Summary - Protest march to the college on the 18th
Next Story