Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലാ ബിഷപ്പിനെതിരെ...

പാലാ ബിഷപ്പിനെതിരെ കെ.സി.ബി.സി ആസ്ഥാനത്തേക്ക്​ പ്രതിഷേധ മാർച്ച്​

text_fields
bookmark_border
പാലാ ബിഷപ്പിനെതിരെ കെ.സി.ബി.സി ആസ്ഥാനത്തേക്ക്​ പ്രതിഷേധ മാർച്ച്​
cancel

കൊച്ചി: പാലാ ബിഷപ്പിന്‍റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിഷേധവുമായി ജോയിന്‍റ് ക്രിസ്ത്യന്‍ കൗണ്‍സിൽ. കൊച്ചി കെ.സി.ബി.സി ആസ്ഥാനത്തേക്ക്​ കൗണ്‍സില്‍ പ്രവർത്തകർ കുരിശ്​ ചുമന്ന്​ മാര്‍ച്ച് നടത്തി. വിവാദ പരാമർശത്തിൽ പാലാ ബിഷപ്പ് മാപ്പ് പറയണമെന്ന്​ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

ക്രൈസ്​തവ സമൂഹം ഒന്നടങ്കം ബിഷപ്പിന്‍റെ പ്രസ്​താവനയോട്​ വിയോജിക്കുന്നുണ്ടെന്നും സമൂഹ മനസ്സാക്ഷി മനസ്സിലാക്കി പാലാ ബിഷപ്പ്​ തിരുത്തണമെന്നും ജോയിന്‍റ് ക്രിസ്ത്യൻ കൗൺസിൽ നേതാവ് ഫെലിക്സ് ജെ. പുല്ലൂടൻ പറഞ്ഞു.

'ചില മെത്രാന്മാരുടെ താത്പര്യ പ്രകാരം സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കാന്‍ പാലാ ബിഷപ്പ് ശ്രമിക്കുകയാണ്. ആ ശ്രമം തിരുത്തപ്പെടണമെന്ന് മുഴുവന്‍ ക്രൈസ്തവരും ആഗ്രഹിക്കുന്നു. സ്വന്തം രൂപതയില്‍ പോലും ബിഷപ്പിനോട് വിയോജിപ്പുണ്ട്. എത്രയും പെട്ടെന്ന് ബിഷപ്പ് വിവാദ പരാമര്‍ശം പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണം. അല്ലെങ്കില്‍ മെത്രാന്മാരെ വഴിയില്‍ തടയുന്ന കാലം വിദൂരമല്ല"- അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kcbcjoint christian councilpala bishop
News Summary - Protest march against Pala Bishop to KCBC headquarters
Next Story