Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരൂരിൽ കെ.ടി ജലീലിന്...

തിരൂരിൽ കെ.ടി ജലീലിന് ചീമുട്ടയേറ്, ചെരുപ്പേറ്

text_fields
bookmark_border
തിരൂരിൽ കെ.ടി ജലീലിന് ചീമുട്ടയേറ്, ചെരുപ്പേറ്
cancel

തിരൂർ: ബന്ധുനിയമന വിവാദത്തിൽപെട്ട മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട്​ സമരം ശക്തമാക്കി മുസ്​ലിം യൂത്ത് ലീഗ്. തിരൂരിൽ രണ്ടിടത്ത് മന്ത്രിയെ കരിങ്കൊടി കാണിക്കുകയും ചീമുട്ടയെറിയുകയും ചെയ്തു. രാവിലെ പ​േത്താടെയാണ് പ്രതിഷേധം തുടങ്ങിയത്​. സിറ്റി ജങ്​ഷനിൽ സ്വകാര്യ സ്​ഥാപനത്തി​​​െൻറ ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക് നേരെ പ്രവർത്തകർ ആദ്യം കരിങ്കൊടി കാണിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.

തുടർന്ന് മലയാള സർവകലാശാല ചരിത്ര കോൺഫറൻസ് ഉദ്ഘാടനത്തിനെത്തിയ മന്ത്രിക്ക്​ അവിടെയും യൂത്ത് ലീഗ്-എം.എസ്.എഫ് പ്രവർത്തകരുടെ പ്രതിഷേധം നേരിടേണ്ടി വന്നു. മലയാള സർവകലാശാലക്ക് പുറത്ത് മന്ത്രി എത്തിയതോടെ അവിടെ തമ്പടിച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. പ്രതിഷേധങ്ങൾക്കിടയിലൂടെയാണ്​ മന്ത്രി അകത്തേക്ക്​ പോയത്​. സർവകലാശാല കോൺ​ഫറൻസ്​ ഹാളിൽ ചരിത്ര കോൺഫറൻസ് ഉദ്ഘാടനം ചെയ്​ത്​ സംസാരിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന എം.എസ്.എഫ് പ്രവർത്തകർ മന്ത്രിക്ക് നേരെ കരിങ്കൊടി എറിഞ്ഞു.

പ്രതിഷേധക്കാരെ നിയന്ത്രിച്ച പൊലീസ്​ ഇവരെ അറസ്​റ്റു ചെയ്തു നീക്കി. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെയും പ്രതിഷേധം തുടർന്നു. വാഹനത്തിനുനേരെ യൂത്ത്​ ലീഗ്​ പ്രവർത്തകർ കരിങ്കൊടി കാണിച്ചു. കൂട്ടത്തിൽനിന്ന്​ ചിലർ കല്ലെറിയുകയും മുട്ടയെറിയുകയും ചെരിപ്പെറിയുകയും ചെയ്തു. കല്ലേറിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. സുഹൈൽ, ശരത്, നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsprotestkt jaleelmalayalam newsTirur News
News Summary - protest kt jaleel tirur- kerala news
Next Story