നീറ്റ് പരിശോധന രീതിയിൽ സഭയിൽ കടുത്ത പ്രതിഷേധം
text_fieldsതിരുവനന്തപുരം: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ വസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയിൽ പ്രതിഷേധം. സംഭവത്തെ കുറിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും കേരളത്തിെൻറ പ്രതിഷേധം കേന്ദ്രസര്‍ക്കാറിെൻറ ശ്രദ്ധയില്‍പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷനായി ഇക്കാര്യം സഭയിൽകൊണ്ടുവന്നത്. കെ. സുരേഷ്ക്കുറുപ്പ്, എം. രാജഗോപാല്‍, പി.സി. ജോര്‍ജ് എന്നിവരും വിഷയം ഉന്നയിച്ചു.
കുട്ടികളോട് കാട്ടിയത് അപരിഷ്കൃതവും ക്രൂരവുമായ നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കുട്ടിക്ക് സ്വന്തം സ്കൂളിലാണെങ്കില്‍ പോലും പരീക്ഷയെഴുതാന്‍ പോകുമ്പോള്‍ ചെറിയ മനഃസംഘര്ഷമുണ്ടാകും. സ്വന്തം സ്കൂളിലല്ലെങ്കില്‍ അത് പ്രക്ഷുബ്ധവുമായിരിക്കും. നീറ്റ് പരീക്ഷസമയത്ത് നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ അനാവശ്യ മാനസികാഘാതമാണ് കുട്ടികൾക്കുണ്ടായത്. സംഭവം ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സി.ബി.എസ്.ഇയുടെ കര്‍ക്കശവും യുക്തിരഹിതവുമായ മാനദണ്ഡങ്ങളാണ് പ്രശ്നകാരണമായത്. ചില കുട്ടികളുടെ വസ്ത്രങ്ങളുടെ കൈമുറിച്ചുമാറ്റി. ലോഹ ബട്ടണുകളും സിമ്പുകളും എടുത്തുമാറ്റി. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല.
ഇതുമൂലം പല സ്ഥലങ്ങളിലും കുട്ടികള്‍ മാറിനിന്നു. ഒടുവില്‍ സ്കൂള്‍ അധികൃതര്‍ ഇടപെട്ട് അവര്‍ക്ക് പരീക്ഷയെഴുതാനുള്ള അവസരം ഒരുക്കുകയായിരുന്നു. കണ്ണൂര്‍ ആര്‍മി സ്കൂളില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് വനിതപൊലീസ് ഉള്‍പ്പെട്ട സംഘം അന്വേഷിക്കും. വനിത എസ്.ഐയോട് ബന്ധപ്പെട്ട കുട്ടികളുടെ വീടുകളിലെത്തി അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിെൻറ അടിസ്ഥാനത്തില്‍ കേസ് എടുക്കും.എറണാകുളം കുറുപ്പുംപടി സ്കൂളില്‍ ഒരു കുട്ടിക്ക് പരീക്ഷയെഴുതാന്‍ കഴിയാത്തതും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.ബി.എസ്.ഇയുടെ മാനദണ്ഡങ്ങള്‍ വ്യക്തിത്വം തകര്ക്കുന്നതാകരുെതന്ന് ചെന്നിത്ത
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
