കോഴിക്കോട്: ഡോ. എം.കെ. മുനീറിെൻറ വീടിനു മുന്നിൽ രാത്രി മുസ്ലിംലീഗ് പ്രവർത്തകരുെട പ്രതിഷേധം. കൊടുവള്ളിയിലേക്ക് ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന് പറഞ്ഞ് മണ്ഡലത്തിലെ ലീഗ് പ്രവർത്തകരിൽ ചിലരാണ് വെള്ളിയാഴ്ച രാത്രിയോടെ മുനീറിെൻറ നടക്കാവിലെ വീടിനു മുന്നിലെത്തി പ്രതിേഷധിച്ചത്.
െകാടുവള്ളിയിൽ മുസ്ലിം ലീഗിെൻറ ജില്ല നേതാക്കളിൽ ചിലർ മത്സരരംഗത്തുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇവർക്കാർക്കും സീറ്റ് ലഭിക്കാതായതോടെ ഇവരെ പിന്തുണക്കുന്ന കിഴക്കോത്ത് പഞ്ചായത്തിലെ ഉൾപ്പെടെ ചിലർ ഇവിടെയെത്തി പ്രതിേഷധിക്കുകയായിരുന്നു.
അതേസമയം മണ്ഡലത്തിലെ ചില പ്രവർത്തകരെത്തി മുനീറിന് പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്.