Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേതാക്കളെ...

നേതാക്കളെ ‘ശവപ്പെട്ടിയിലടച്ച്​’ ഡി.സി.സി ഒാഫിസിന്​ മുന്നിൽ പ്രതിഷേധം

text_fields
bookmark_border
നേതാക്കളെ ‘ശവപ്പെട്ടിയിലടച്ച്​’ ഡി.സി.സി ഒാഫിസിന്​ മുന്നിൽ പ്രതിഷേധം
cancel

​െകാച്ചി: ‘പ്രവർത്തകരുടെ മനസ്സിൽ മരിച്ച’ ഉമ്മൻ ചാണ്ടിയെയും രമേശ്​ ചെന്നിത്തലയെയും ശവപ്പെട്ടിക്കുള്ളിലാക്കി എറണാകുളം ഡി.സി.സി ഒാഫിസിന്​ മുന്നിൽ പ്രതീകാത്​മക പ്രതിഷേധം. രാജ്യസഭ സീറ്റ്​ കേരള കോൺ​ഗ്രസിന്​ നൽകിയതിനെതിരെ കോൺഗ്രസിൽ തിളക്കുന്ന പ്രതിഷേധത്തി​​​െൻറ ഭാഗമായാണ്​ ഡി.സി.സി ഒാഫിസിന്​ മുന്നിൽ നേതാക്കളെ ശവപ്പെട്ടിയിലാക്കി റീത്തും കരി​െങ്കാടിയുമൊക്കെ വെച്ച്​ ആദരാഞ്​ജലി അർപ്പിച്ചത്​​. 

ശനിയാഴ​്​ച പുലർച്ചയാണ്​ നഗരത്തി​ൽ ഹോസ്​പിറ്റൽ റോഡിലെ കരുണാകര ഭവനുമുന്നിൽ ശവപ്പെട്ടിയും റീത്തും പോസ്​റ്ററു​മൊക്കെ പ്രത്യക്ഷപ്പെട്ടത്​. ‘കോൺഗ്രസിന്​ യൂദാസുമാരാണ്​ ഉമ്മൻ ചാണ്ടിയും രമേശ്​ ചെന്നിത്തലയും’  എന്ന്​ കുറ്റപ്പെടുത്തുന്ന പോസ്​റ്ററിൽ ‘കോൺ​ഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത്​ മാണിയുടെ വീട്ടിലെ കമ്മട്ടത്തിനാണോ’ എന്നും ‘പ്രസ്​ഥാനത്തെ വിറ്റിട്ട്​ നിങ്ങൾക്ക്​ എന്ത്​ കിട്ടി’ എന്നും ചോദിക്കുന്നു. വിവരമറിഞ്ഞെത്തിയ നേതാക്കൾ രാവിലെ ഏഴു മണിയോടെ തന്നെ ശവപ്പെട്ടിയും മറ്റും എടുത്തുമാറ്റി. 
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskerala newsommenchandimalayalam newsRajyasaba seat
News Summary - Protest infront of DCC office-Kerala news
Next Story