Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാലിക്കറ്റ്...

കാലിക്കറ്റ് വി.സിക്കെതിരെ സെനറ്റില്‍ പ്രതിഷേധം; സി.പി.എം-ലീഗ് വാക്‌പോരില്‍ യോഗം പ്രക്ഷുബ്ധം

text_fields
bookmark_border
കാലിക്കറ്റ് വി.സിക്കെതിരെ സെനറ്റില്‍ പ്രതിഷേധം;  സി.പി.എം-ലീഗ് വാക്‌പോരില്‍ യോഗം പ്രക്ഷുബ്ധം
cancel
camera_alt

കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ സി.​പി.​എം-​മുസ്​ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ള്‍ ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യ​പ്പോ​ള്‍

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല സെ​ന​റ്റ് യോ​ഗ​ത്തി​ല്‍ വി.​സി​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ സി.​പി.​എം-​ലീ​ഗ് പ്ര​തി​നി​ധി​ക​ളു​ടെ വാ​ക്‌​പോ​ര്. വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​പി. ര​വീ​ന്ദ്ര​ന്‍ ഏ​കാ​ധി​പ​ത്യ​പ​ര​മാ​യാ​ണ് പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച് സി.​പി.​എം അം​ഗം അ​ഡ്വ. എം.​ബി. ഫൈ​സ​ല്‍ രം​ഗ​ത്തു​വ​ന്ന​തോ​ടെ യോ​ഗം ബ​ഹ​ള​ത്തി​ല്‍ മു​ങ്ങി. സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ സി​ന്‍ഡി​ക്കേ​റ്റ് യോ​ഗം വി​ളി​ച്ചു​ചേ​ര്‍ക്കു​ന്നി​ല്ലെ​ന്നും സി​ന്‍ഡി​ക്കേ​റ്റി​ന്റെ അം​ഗീ​കാ​ര​മി​ല്ലാ​തെ ര​ജി​സ്ട്രാ​റെ നി​യ​മി​ച്ച​തി​നെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ഇ​തി​നെ​തി​രെ മു​സ്‍ലിം ലീ​ഗ് സി​ന്‍ഡി​ക്കേ​റ്റ് അം​ഗം ഡോ. ​റ​ഷീ​ദ് അ​ഹ​മ്മ​ദ് രം​ഗ​ത്തു​വ​ന്നു. മു​ന്‍ എ​ൽ.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ നോ​മി​നേ​റ്റ് ചെ​യ്ത അം​ഗ​ങ്ങ​ള്‍ക്ക് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ന​റ്റി​ലും സി​ന്‍ഡി​ക്കേ​റ്റി​ലും ഇ​ട​പെ​ട്ട് സം​സാ​രി​ക്കാ​ന്‍ ധാ​ര്‍മി​ക​മാ​യ അ​വ​കാ​ശ​മി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ദം. യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ മു​ന്‍ സ​ര്‍ക്കാ​ര്‍ നോ​മി​നേ​റ്റ് ചെ​യ്ത അം​ഗ​ങ്ങ​ള്‍ സ്ഥാ​ന​മൊ​ഴി​യേ​ണ്ട​താ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളാ​യി സെ​ന​റ്റി​ലും സി​ന്‍ഡി​ക്കേ​റ്റി​ലും അം​ഗ​ങ്ങ​ളാ​യി​രി​ക്കു​ന്ന ആ​റ് സി.​പി.​എം അം​ഗ​ങ്ങ​ള്‍ സ​ര്‍വ​ക​ലാ​ശാ​ല ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റം ശ​ക്ത​മാ​യി. ചി​ല സ​മ​യ​ത്തേ​ക്ക് യോ​ഗ​ന​ട​പ​ടി​ക​ള്‍ ത​ട​സ്സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ങ്കി​ലും പി​ന്നീ​ട് യോ​ഗം സാ​ധാ​ര​ണ നി​ല​യി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, സെ​ന​റ്റ് യോ​ഗം പ്ര​ധാ​ന അ​ജ​ണ്ട​ക​ള്‍ക്ക് അം​ഗീ​കാ​രം ന​ല്‍കി. 57,621 വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ബി​രു​ദം ന​ൽ​കു​ന്ന​തി​നു​ള്ള ശി​പാ​ര്‍ശ അം​ഗീ​ക​രി​ച്ചു. ഫോ​റ​ന്‍സി​ക് സ​യ​ന്‍സ് വ​കു​പ്പി​ല്‍ ര​ണ്ട് അ​സി. പ്ര​ഫ​സ​ര്‍ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​നും അം​ഗീ​കാ​രം ന​ല്‍കി. വി​വി​ധ അ​ക്കാ​ദ​മി​ക് പ്രോ​ഗ്രാ​മു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട 12ഓ​ളം റെ​ഗു​ലേ​ഷ​നു​ക​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​നു​ള്ള നി​ര്‍ദേ​ശ​ങ്ങ​ളും സെ​ന​റ്റ് പാ​സാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:university CalicutKerala NewsLatest Newsvc
News Summary - Protest in Senate against Calicut VC; CPM-League war of words causes chaos in meeting
Next Story