Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മീഡിയവൺ വിലക്കിനെതിരെ കണ്ണൂരിൽ പ്രതിഷേധം
text_fieldsbookmark_border
കണ്ണൂർ: മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കണ്ണൂരിൽ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ഭരണകൂട നീക്കം അംഗീകരിക്കില്ലെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി. കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ആഹ്വാനം ചെയ്തു.
കണ്ണൂർ പ്രസ്സ് ക്ലബിന് മുന്നിൽ നടന്ന യോഗത്തിൽ കണ്ണൂർ പ്രസ്സ് ക്ലബ് പ്രസിഡണ്ട് എ.കെ ഹാരിസ്, സെക്രട്ടറി പ്രശാന്ത് പുത്തലത്ത്, സംസ്ഥാന കമ്മിറ്റി അംഗം കബീർ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡണ്ട് സബീന പത്മൻ , മീഡിയവൺ പ്രതിനിധി സുനിൽ ഐസക്, എൻ വി മഹേഷ് ബാബു, മട്ടന്നൂർ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

