Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പേട്ട സെന്റ് ആൻസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; വികാരി പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി

text_fields
bookmark_border
പേട്ട സെന്റ് ആൻസ് പള്ളിയിൽ വിശ്വാസികളുടെ പ്രതിഷേധം; വികാരി പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി
cancel

തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ച കേസിൽ പ്രതിയായ വികാരി ഫാദർ തിയഡോഷ്യസ് ഡിക്രൂസ് തൽസ്ഥാനത്തുനിന്ന് ഒഴിയണമെന്നാവശ്യപ്പെട്ട് പേട്ട സെന്റ് ആൻസ് പള്ളിയിൽ വിശ്വാസികളുടെ ശക്തമായ പ്രതിഷേധവും സംഘർഷവും. കഴിഞ്ഞ 15ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വികാരിയെയും മറ്റ് രണ്ടുപേരെയും പൊതുസ്ഥലത്ത് മദ്യപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടർച്ചയായാണ് ഇടവകാംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഞായറാഴ്ച രാവിലെ കുർബാനക്ക് ശേഷം ഒരു വിഭാഗം വിശ്വാസികൾ പുറത്തുനിന്ന് പള്ളിമേട പൂട്ടി പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പ്രതിഷേധക്കാരുമായി ചർച്ച നടത്തിയ ശേഷമാണ് പള്ളിമേട തുറന്നത്. എന്നാൽ ഇതിനുപിന്നാലെ വികാരി അകത്തുകയറി പള്ളിമേട ഉള്ളിൽനിന്ന് പൂട്ടുകയായിരുന്നു. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വികാരി സ്ഥാനമൊഴിയാതെ സ്ഥലത്തുനിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.

പൗരോഹിത്യത്തിന് നിരക്കാത്ത നടപടികളാണ് വികാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അദ്ദേഹത്തെ പള്ളിയിൽനിന്ന് മാറ്റിനിർത്തണമെന്നും ഇടവകാംഗങ്ങൾ ആവശ്യപ്പെടുന്നു. മദ്യപാനക്കേസ് കെട്ടിച്ചമച്ചതാണെന്ന പ്രചാരണം വികാരിയെ അനുകൂലിക്കുന്നവർ നടത്തുന്നുണ്ടെങ്കിലും, മദ്യപിച്ചതിന് തന്നെയാണ് പൊലീസ് കേസെടുത്തതെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കുന്നു.

നേരത്തെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ച 35ഓളം പേർക്കെതിരെ വികാരി നൽകിയ പരാതിയിൽ, 85 വയസ്സുള്ള വയോധികരെപ്പോലും എസിപി ഓഫിസിൽ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായും വിശ്വാസികൾ ആരോപിച്ചു. മദ്യപാനക്കേസിൽ ഉൾപ്പെട്ടവരെ തിരുകിക്കയറ്റാനായി പള്ളിഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയതായും ആക്ഷേപമുണ്ട്. നാലുമാസം മുമ്പ് തന്നെ പരാതി നൽകിയിരുന്നെങ്കിലും സഭാ നേതൃത്വം നടപടിയെടുത്തില്ലെന്നും, 30 വർഷത്തെ പൗരോഹിത്യ സ്വാധീനം ഉപയോഗിച്ച് വികാരി നടപടികൾ അട്ടിമറിക്കുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.

രാവിലെ പള്ളി പരിസരത്ത് വികാരിക്കെതിരെ പ്രതിഷേധ പോസ്റ്ററുകളും പതിച്ചിരുന്നു. വികാരി സ്ഥാനമൊഴിയുന്നതുവരെ സമരം തുടരാനാണ് ഇടവകയിലെ വലിയൊരു വിഭാഗം വിശ്വാസികളുടെ തീരുമാനം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Protest at Pettah St. Anne's Church
Next Story