അസ്ഗറലി ഫൈസിയെ ജാമിഅ നൂരിയ്യയിൽനിന്ന് നീക്കിയതിനെതിരെ പ്രതിഷേധ സംഗമം
text_fieldsഅസ്ഗറലി ഫൈസിയെ ജാമിഅ നൂരിയ്യയിൽനിന്ന് നീക്കിയതിനെതിരെ അൻവാറു ത്വലബ സ്റ്റുഡന്റ് അസോ. നടത്തിയ പ്രതിഷേധസംഗമം എസ്.വൈ. എസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.പി.സി. തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്യുന്നു
പെരിന്തല്‍മണ്ണ: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ അസ്ഗറലി ഫൈസിയെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബി കോളജിലെ അധ്യാപകസ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ പെരിന്തൽമണ്ണയിൽ അൻവാറു ത്വലബ സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
അസ്ഗറലി ഫൈസി അഞ്ചു വർഷമായി ജാമിഅ നൂരിയ്യയിൽ അധ്യാപകനാണ്. സ്ഥാപനത്തിന് 250 ഏക്കറോളം ഭൂമി വിട്ടുനൽകിയ ബാപ്പു ഹാജിയുടെ കുടുംബാംഗംകൂടിയാണ് അദ്ദേഹം. എസ്.കെ.എസ്.എസ്.എഫ് ആദർശ സമ്മേളനത്തിൽ അസ്ഗറലി ഫൈസി നടത്തിയ പ്രസംഗത്തിലെ ചില കാര്യങ്ങൾ മുൻനിർത്തിയാണ് അദ്ദേഹത്തെ ജാമിഅ നൂരിയ്യയിൽനിന്ന് ഒഴിവാക്കിയതെന്നാണ് പറയുന്നത്. ആദര്‍ശം പറഞ്ഞതിന്റെ പേരില്‍ അകാരണമായി പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കണമെന്നും പണ്ഡിതര്‍ പടുത്തുയര്‍ത്തിയ ജാമിയ നൂരിയ്യയെ അതിന്റെ ഭരണഘടനക്ക് അനുസൃതമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഭരണസമിതി തയാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണ ബൈപാസ് റോഡിൽ ശംസുല്‍ ഉലമ നഗരിയില്‍ നടന്ന പ്രതിഷേധസംഗമത്തിന് വൻ ജനാവലിയെത്തി. എസ്.വൈ.എസ് കോഴിക്കോട് ജില്ല പ്രസിഡന്റ് ടി.പി.സി. തങ്ങള്‍ നാദാപുരം ഉദ്ഘാടനം ചെയ്തു. ഫൈസല്‍ തങ്ങള്‍ ജീലാനി കാളാവ് അധ്യക്ഷത വഹിച്ചു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ആമുഖപ്രഭാഷണം നടത്തി.
സമസ്തയുടെ പോഷകവിഭാഗങ്ങളിലെ നേതൃനിരയിലുള്ള അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, സത്താർ പന്തല്ലൂർ, ഒ.പി.എം. അഷ്‌റഫ് കുറ്റിക്കടവ്, അന്‍വര്‍ സ്വാദിഖ് ഫൈസി പാലക്കാട്, സുഹൈല്‍ ഹൈതമി പള്ളിക്കര എന്നിവര്‍ സംസാരിച്ചു. ഇസ്ഹാഖ് ഫൈസി അരക്കുപറമ്പ് സ്വാഗതവും ശാഫി ഫൈസി മുടിക്കോട് നന്ദിയും പറഞ്ഞു.
എ.എം. പരീത് ഹാജി എറണാകുളം, കെ.ടി. കുഞ്ഞുമോന്‍ ഹാജി വാണിയമ്പലം, ഇബ്‌റാഹീം ഫൈസി പേരാല്‍, ടി.കെ. സിദ്ദീഖ് ഹാജി എറണാകുളം, ബക്കര്‍ ഹാജി എറണാകുളം, ടി.എസ്. മമ്മി തൃശൂര്‍, അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ബഷീര്‍ അസ്അദി നമ്പ്രം, ഹുസൈന്‍ കോയ തങ്ങള്‍ കൊടക്കാട്, ഉമര്‍ ദര്‍സി തച്ചണ്ണ, സുലൈമാന്‍ ദാരിമി ഏലംകുളം, അന്‍വര്‍ മുഹ്‍യിദ്ദീന്‍ ഹുദവി ആലുവ, ഉമറുല്‍ ഫാറൂഖ് ഫൈസി മണിമൂളി, അലി അക്ബര്‍ കരിമ്പ, ശമീര്‍ ഫൈസി കോട്ടോപ്പാടം, നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ, അലി അക്ബര്‍ മുക്കം, അലി മാസ്റ്റര്‍ വാണിമേല്‍, നസീര്‍ മൂരിയാട്, സുറൂര്‍ പാപ്പിനിശ്ശേരി, ജസീല്‍ കമാലി അരക്കുപറമ്പ്, കബീര്‍ അന്‍വരി നാട്ടുകല്ല്, റാഷിദ് കാക്കുനി, അബ്ബാസ് മളാഹിരി പാലക്കാട്, അലി അക്ബര്‍ ബാഖവി കാസര്‍കോട് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

