പ്രതിഷേധം; ശബരിമല ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡർ തിരിച്ചുപോയി
text_fieldsശബരിമല: ദർശനത്തിന് എത്തിയ ട്രാൻസ്ജെൻഡർ പ്രതിഷേധം മൂലം തിരിച്ചുപോയി. പുലർച്ചെ ആറരയോടെ ദർശനത്തിന് എത്തിയ കയൽ എന്ന ട്രാൻസ്ജെൻഡർ യുവതിയാണ് തിരികെ പോയത്. ആറരക്ക് പമ്പയിലെത്തിയ ഇവർക്ക് നേതെ ശക്തമായ പ്രതിഷേധമുണ്ടായി.
ആദ്യം സാരി ഉടുത്ത് എത്തിയിരുന്ന കയൽ പമ്പയിലെ ഗാർഡ് റൂമിൽ നിന്ന് വസ്ത്രം മാറി പുരുഷവേഷം ധരിച്ചു. ഇതറിഞ്ഞതോടെ ഗാർഡ്റൂമിനു സമീപം പ്രതിഷേധക്കാർ തടിച്ചു കൂടി. പ്രതിഷേധക്കാർ വർധിച്ചതോടെ ശബരിമല ദർശനത്തിൽ നിന്ന് പിൻമാറുകയാണെന്ന് കയൽ തശന്ന പൊലീസിനെ അറിയിക്കുകയായിരുന്നു.
താൻ അയ്യപ്പ ഭക്തയാണെന്നും 17 വർഷമായി ശബരിമല ദർശനം നടത്തുന്നുണ്ടെന്നും കയൽ പറഞ്ഞു. നേരത്തെ ഒരു സംഘം ട്രാൻസ്ജെൻഡേഴ്സ് ശബരിമലയിൽ ദർശനം നടത്തിയിരുന്നു. ട്രാൻസ്ജെൻഡറുകളെ തടയേണ്ടതില്ലെന്ന് തന്ത്രിയും പന്തളം രാജകുടുംബവും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
