കേന്ദ്രത്തിെൻറ ചാര നിരീക്ഷണം: മൗലികാവകാശത്തിെനതിര് -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൗരന്മാരെ ചാരക്കണ്ണുകളോടെ നിരീക്ഷിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. പൗ രെൻറ കമ്പ്യൂട്ടറിലെയും മൊബൈല്‍ ഫോണിലെയും വിവരങ്ങള്‍ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും പത്ത് സുരക്ഷ, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പൗരസ്വാതന്ത ്ര്യത്തിനും സ്വകാര്യതക്കുള്ള മൗലികാവകാശത്തിനും എതിരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഉത്തരവിെൻറ പരിധിയില്‍നിന്ന് മാധ്യമങ്ങളോ ജനപ്രതിനിധികളോ ജുഡീഷ്യറിയോ പോലും ഒഴിവാകില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്നതെന്ന അപകടസൂചനയാണ് ഇത് നല്‍കുന്നത്. ആര്.എസ്.എസിനോടും ബി.ജെ.പിയോടും വിയോജിക്കുന്നവരുടെ പൗരാവകാശങ്ങള്‍ ഹനിക്കാനും മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും ഉദ്ദേശിച്ച് കൊണ്ടുവന്ന ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു.
സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം -രമേശ് ചെന്നിത്തല
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ തീരുമാനം പൗരെൻറ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വകാര്യത മൗലികാവകാശമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് അടുത്തകാലത്താണ്. അതിനെ ഹനിക്കുന്നതാണ് ഉത്തരവ്. ബി.ജെ.പിയുടെ ഏകാധിപത്യ സ്വഭാവമാണ് ഇവിടെ വീണ്ടും തെളിയുന്നത്. ഈ കരിനിയമത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
