'കൊലയാളിയിൽ നിന്ന് സമ്മാനം വാങ്ങില്ല': ശ്രീറാം വെങ്കിട്ട രാമനിൽ നിന്ന് പുരസ്കാരം വാങ്ങാൻ വിസമ്മതിച്ച് പ്രതിഷേധം
text_fieldsകോഴിക്കോട്: മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനിൽ നിന്ന് പുരസ്കാരം വാങ്ങാതെ പ്രതിഷേധം. കാലിക്കറ്റ് പെഡലേഴ്സിന്‍റെ നേതൃത്വത്തിൽ നടന്ന ക്വഡ്സ് സ്വിമ്മത്തോൺ മത്സരത്തിലാണ് സംഭവം. കൊലയാളിയിൽ നിന്ന് മകൾ പുരസ്കാരം സ്വീകരിക്കില്ലെന്ന് രക്ഷിതാവ് പരസ്യമായി നിലപാടെടുക്കുകയായിരുന്നു.
പുരസ്കാരം വാങ്ങാൻ തയാറാകാത്തതിനെ തുടർന്ന് ശ്രീറാം വെങ്കിട്ടരാമൻ സമ്മാന ദാന ചടങ്ങിൽ നിന്ന് പിൻമാറുകയും പകരം ചടങ്ങിലുണ്ടായിരുന്ന അസിസ്റ്റന്‍റ് കളക്ടർ സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
കാലിക്കറ്റ് ട്രൈക്കലോൺ മത്സരത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയ ശ്രീറാം വെങ്കിട്ടരാമനെ ചെറൂട്ടി നഗറിൽ നടന്ന നീന്തൽ മത്സരത്തിന്‍റെ സംഘാടകർ സമ്മാന വിതരണത്തിന് ക്ഷണിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

