മുഖ്യമന്ത്രിക്ക് നേരെ കരിെങ്കാടി
text_fieldsകാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയനുനേരെ കാസര്‍കോട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരത്ത് എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ തറക്കല്ലിടല്‍ ചടങ്ങിനിടെ, വ്യാഴാഴ്ച ഉച്ച 2.40നാണ് സംഭവം.
മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ചാടിയെണീറ്റ് മുദ്രാവാക്യം മുഴക്കി കരിങ്കൊടി വീശുകയായിരുന്നു. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഇവരെ വളഞ്ഞ് പിടികൂടി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും ഇവരെ നേരിടാന്‍ ശ്രമിച്ചു. ബലപ്രയോഗത്തിനിടയില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍െറ തലക്ക് പരിക്കേറ്റു. പൊലീസുകാര്‍ക്കും നിസ്സാര പരിക്കേറ്റു.
പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിഷേധം പരിപാടിയെ ബാധിച്ചില്ല. കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്കരിക്കാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്‍െറ ഭാഗമായാണ് കരിങ്കൊടി പ്രയോഗമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
