Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: പ്രതിഷേധങ്ങൾക്കിടെ സർവേക്ക്​ തുടക്കം

text_fields
bookmark_border
ദേശീയപാത വികസനം: പ്രതിഷേധങ്ങൾക്കിടെ സർവേക്ക്​ തുടക്കം
cancel

മലപ്പുറം: ​ജനകീയ പ്രതിഷേധങ്ങളെ ബലം പ്രയോഗിച്ച്​ നീക്കി, കനത്ത പൊലീസ്​ കാവലിൽ ജില്ലയിൽ ദേശീയപാത സർവേക്ക്​ തുടക്കം. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം മുതൽ ഇടിമൂഴിക്കൽ വരെ 54 കിലോമീറ്റർ 45 മീറ്ററിൽ വികസിപ്പിക്കുന്നതിനുള്ള സർവേയാണ്​ തുടങ്ങിയത്​. ദേശീയപാത സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധമു​ണ്ടായെങ്കിലും പൊലീസ്​ സഹായത്തോടെ നടപടികളുമായി ഉദ്യോഗസ്​ഥർ മുന്നോട്ടുപോയി. 
 

വൻ പൊലീസ്​ സുരക്ഷയിൽ കുറ്റിപ്പുറം റെയിൽ​േവ മേൽപാലത്തിന്​ സമീപത്തുനിന്ന്​ രാവിലെ പത്തോടെ ആരംഭിച്ച സർവേ ഒരു മണിയോടെ അവസാനിപ്പിച്ചു. 200 മീറ്റർ ദൂരത്തിൽ ആദ്യദിനം അളന്ന്​ തിട്ടപ്പെടുത്തി കല്ലുകൾ സ്​ഥാപിച്ചു. 50 മീറ്ററിൽ ഒാരോ കല്ലുകൾ എന്ന നിലയിൽ നിലവിലുള്ള പാതയുടെ ഇരു ഭാഗങ്ങളിലുമായി എട്ട്​ കല്ലുകളാണ്​ സ്​ഥാപിച്ചത്​. റോഡി​​​െൻറ ഇരുഭാഗങ്ങളിലും 22.5 മീറ്റർ ഭൂമിയാണ്​ രേഖപ്പെടുത്തുന്നത്​. 

സർവേ പൂർത്തിയായ ഭാഗങ്ങളിലെ സ്വകാര്യ സ്​ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ റവന്യൂ വകുപ്പ്​ രേഖപ്പെടുത്തി നഷ്​ടപരിഹാരം കണക്കാക്കും. സർവേ തടയുമെന്ന്​ പ്രഖ്യാപിച്ച സമരസമിതി പ്രവർത്തകർ ഒമ്പതോടെ കുറ്റിപ്പുറം സിഗ്​നൽ ജങ്​ഷൻ കേന്ദ്രമായി സംഘടിച്ചിരുന്നു. വാഹനങ്ങളിലും നടന്നും എത്തിയ പ്രതിഷേധക്കാരെ പൊലീസ്​ പലയിടങ്ങളിലായി തടഞ്ഞു. വളാഞ്ചേരി റോഡിൽ മൂടാൽ ജങ്​ഷൻ മുതൽ പൊലീസ്​ സാന്നിധ്യമുണ്ടായിരുന്നു. ജില്ലയിൽനിന്നുള്ള പൊലീസിനൊപ്പം പാലക്കാടുനിന്നുള്ള 50 പേരും ദ്രുതകർമസേനയും സ്​ഥലത്ത്​ നിലയുറപ്പിച്ചു. 

കുറ്റിപ്പുറം സിഗ്​നൽ ജങ്​ഷൻ മുതൽ റെയിൽ​േവ പാലം അവസാനിക്കുന്ന ഇടം വരെ പൂർണമായും പൊലീസ്​ നിയന്ത്രണത്തിലായിരുന്നു. ഇതോടെ സർവേ നടക്കുന്ന ഭാഗത്തേക്ക്​​ പ്രതിഷേധക്കാർക്ക്​ പ്ര​േവശിക്കാനായില്ല. പത്ത്​ മണിയോടെ സമരക്കാർ കുറ്റിപ്പുറം സിഗ്​നൽ ജങ്​ഷൻ ഉപരോധിച്ചു. ഇവരെ പൊലീസ്​ ബലം പ്ര​യോഗിച്ച്​ നീക്കി. റോഡിൽ കുത്തിയിരുന്ന്​ പ്രതിഷേധിച്ച സി.ആർ. നീലകണ്ഠൻ അടക്കമുള്ളവരെ മാറ്റി. 11ഒാടെ സ്​ത്രീകൾ അടക്കമുള്ള കൂടുതൽ പേർ സമരമുഖത്തെത്തി. 
ജാഥയായി റെയിൽ​േവ മേൽപാലത്തിലേക്ക്​ കടക്കാൻ സമരക്കാർ വീണ്ടും ശ്രമിച്ചെങ്കിലും പൊലീസ്​ ഇടപെട്ടു. കാര്യമായ പ്രതിഷേധം ഉയരാതിരുന്നതോടെ ദേശീയപാത അധികൃതർ സർവേ നടപടികളുമായി മുന്നോട്ടുപോയി. ഡെപ്യൂട്ടി കലക്​ടർ ഡോ. ജെ.ഒ. അരുണി​​​െൻറ നേതൃത്വത്തിലാണ്​ സർവേ നടപടി. കുറ്റിപ്പുറം ടൗണിൽ പോസ്​റ്റർ ഒട്ടിച്ച മൂന്ന്​ വെൽ​െഫയർ പാർട്ടി പ്രവർത്തകരെ കുറ്റിപ്പുറം പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ വിട്ടയച്ചു. ചൊവ്വാഴ്​ച രാവിലെ ഏഴുമുതൽ സർവേ ആരംഭിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykerala newskuttippurammalayalam newsLand acquisition
News Summary - Protest against National Highway Land Acquisition in Kuttippuram -Kerala News
Next Story