Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൻ പ്രതിഷേധം, തമിഴ്​...

വൻ പ്രതിഷേധം, തമിഴ്​ യുവതീസംഘത്തിന്​ ശബരിമല ദർശനം സാധ്യമായില്ല

text_fields
bookmark_border
വൻ പ്രതിഷേധം, തമിഴ്​ യുവതീസംഘത്തിന്​ ശബരിമല ദർശനം സാധ്യമായില്ല
cancel

പമ്പ: തമിഴ്​നാട്ടിലെ ‘മനിതി’ വനിത സംഘടന നേതൃത്വത്തിൽ ശബരിമല ദർശനത്തിനു​ യുവതികളെത്തിയത്​ ഒരിടവേളക്ക്​ ശേഷം പമ്പയെ വീണ്ടും സംഘർഷഭരിതമാക്കി. വൻ പ്രതിഷേധത്തിനൊടുവിൽ യുവതികൾ ദർശനം നടത്താതെ മടങ്ങി. 11 പേരടങ്ങിയ മനിതി കൂട് ടായ്​മയിലെ ആറുപേരാണ്​ പമ്പയിൽ ഇരുമുടിക്കെട്ട്​ നിറച്ച്​ മലകയറാൻ തയാറായത്​. പൊലീസ്​ നിയന്ത്രണങ്ങളെല്ലാം നി ഷ്​ഫലമാക്കും വിധം, ജനക്കൂട്ടം ആക്രമണോത്സുകരായി പ്രതിഷേധം ഉയർത്തിയതോടെ യുവതികൾ ഒാടി രക്ഷപ്പെടുകയായിരുന്നു .

പുലർച്ച മൂന്നരയോടെ പമ്പയിലെത്തിയ സംഘത്തിന്​ അപ്പോൾ മുതൽ പ്രതിഷേധ​ം നേരിടേണ്ടിവന്നു. സന്നിധാനത്തേക്ക ുള്ള പാതയിൽ പൊലീസ്​ പരിശോധന കൗണ്ടറിനു​ സമീപം എത്തിയപ്പോൾ ഒരുകൂട്ടം ആളുകൾ ഇവരെ തടഞ്ഞു​െവച്ചു. എട്ട്​ മണിക് കൂറിനുശേഷം 11.20ഒാടെ പ്രതിഷേധക്കാരെ അറസ്​റ്റ്​ ചെയ്​ത്​ നീക്കി യുവതികളെ മലകയറ്റാൻ പൊലീസ്​ തുനി​െഞ്ഞങ്കിലും അഞ ്ഞൂറോളം പേർ വീണ്ടും ഒത്തുകൂടി എതിർപ്പ്​ ഉയർത്തുകയായിരുന്നു. ഭീതിജനകമായ അന്തരീക്ഷം ഉടലെടുത്തതോടെ ഭയന്ന യു വതികൾ രക്ഷക്കായി തിരിഞ്ഞോടി. പൊലീസും ഒപ്പമുണ്ടായിരുന്നു. പൊലീസ്​ ഗാർഡ്​ റൂമിൽ കയറിയ യുവതികൾക്കൊപ്പം പ്രത ിഷേധക്കാരും ഇരച്ചെത്തിയതോടെ അവരെ പമ്പ പൊലീസ്​ കൺട്രോൾ റൂമിലേക്ക്​ മാറ്റി. ഇവിടെ നിന്ന്​ പൊലീസ്​ വാനിൽ കയ റ്റി ഒരു മണിക്കൂറോളം എസ്​.പിമാരുൾപ്പെടെയുള്ളവർ ചർച്ച നടത്തി. പിന്നീട്​ രംഗം ശാന്തമായ ശേഷം ഒരു മണിയോടെ പൊല ീസ്​ വാഹനത്തിൽ മടക്കിക്കൊണ്ടു പോകുകയുമായിരുന്നു.

യുവതികൾക്ക്​ ഇരുമുടി കെട്ടുനിറച്ച്​ നൽകാൻ പമ്പയിലെ ദേവസ്വം ബോർഡ്​ പൂജാരികൾ തയാറായില്ല. തുടർന്ന്​ സ്വയം കെട്ടുനിറക്കുകയായിരുന്നു​. നാമജപവുമായി തടഞ്ഞതോടെ യുവതീസംഘം പൊലീസ്​ ഗാർഡ്​ റൂമിനു​ സമീപം കുത്തിയിരുന്നു. അനുനയിപ്പിച്ച്​ പിന്തിരിപ്പിക്കാൻ പൊലീസ്​ ശ്രമി​െച്ചങ്കിലും ദർശനം നടത്താതെ മടങ്ങി​െല്ലന്ന നിലപാടിൽ യുവതികൾ ഉറച്ചു നിന്നു. ഏഴര മണിക്കൂർ കഴിഞ്ഞിട്ടും പ്രതിഷേധക്കാരും യുവതികളും നിലപാടിൽ അയവുവരുത്താതിരുന്നതോടെ 30ഒാളം പേരെ അറ്സ്​റ്റ്​ ചെയ്​തുനീക്കി. തുടർന്ന്​ മലകയറാൻ 100 മീറ്റർ മുന്നോട്ട്​ പോകും മുമ്പ്​ തന്നെ,വൻ സംഘം ആക്രമണോത്സുകരായി എത്തുകയായിരുന്നു. ഇതുകണ്ട്​ ഭയന്ന്​​ പൊലീസും യുവതികളും പിന്തിരിഞ്ഞോടി. ‘ആണും പെണ്ണും ഒന്ന്​’ എന്ന മുദ്രാവാക്യവും വനിതകൾ ഉയർത്തിയിരുന്നു.

തമിഴ്​ വനിതാ സംഘടനയായ മനിതിയുടെ നേതൃത്വത്തിൽ 50ഒാളം യുവതികൾ ദർശനത്തിനെത്തുമെന്ന്​ നേര​േത്ത പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്​ച ചെന്നൈയിൽനിന്ന്​ തിരിച്ച സംഘം കേരള അതിർത്തിയിൽ എത്തിയപ്പോൾ മുതൽ സുരക്ഷയൊരുക്കി കേരള പൊലീസ്​ ഒപ്പമുണ്ടായിരുന്നു. ഇവർക്കു പിന്നാലെ വയനാട്ടിൽനിന്നുള്ള ആദിവാസി വനിതകളും ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരും എത്തുമെന്ന്​ അറിയിച്ചിരുന്നു. ആദിവാസി നേതാവ്​ അമ്മിണിയുടെ നേതൃത്വത്തിൽ എരുമേലിക്ക്​ അടുത്തുവരെ എത്തിയെങ്കിലും മനിതി സംഘം പിന്തിരിഞ്ഞതറിഞ്ഞ്​ ഇവരും മടങ്ങി. മറ്റുള്ളവരെക്കുറിച്ച്​ വിവരങ്ങൾ ലഭിച്ചിട്ടില്ല.

യുവതികൾ എത്തുന്നു എന്നറിഞ്ഞിട്ടും 30ഒാളം പൊലീസുകാർ മാത്രമാണ്​​ ഉണ്ടായിരുന്നത്​. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥർ ആരും സ്ഥലത്തില്ലായിരുന്നു. യുവതികളും പ്രതിഷേധക്കാരും നേർക്കുനേർ കുത്തിയിരിപ്പ്​ തുടരു​േമ്പാഴും തീർഥാടകർ കടന്നുപൊയ്​ക്കൊണ്ടിരുന്നു. ഇൗ സമയമെല്ലാം സന്നിധാനവും നിലക്കലും ശാന്തമായിരുന്നു. മണ്ഡലകാലം തുടങ്ങിയശേഷം സ്​ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്​ ശബരിമല ആദ്യമായാണ്​ ഇത്രയും വലിയ പ്രതിഷേധത്തിന്​ സാക്ഷ്യംവഹിച്ചത്​.

പമ്പയിൽ പ്രതിഷേധിച്ചതിന്​ അറസ്​റ്റിലായത്​ 10 പേർ
പമ്പ: മനിതി പ്രവർത്തകർക്കെതിരെ പമ്പയിൽ ശരണം വിളിച്ച്​ പ്രതിഷേധിച്ച്​ നിയമലംഘനം നടത്തിയതിന്​ അറസ്​റ്റിലായത്​ പത്തുപേർ. കൊല്ലം പെരുനാട്​ സ്വദേശി ബിജു (42), പെരുനാട്​ സ്വദേശി ഉണ്ണികൃഷ്​ണൻപിള്ള (53), കർമസമിതി പ്രവർത്തകൻ നെടുമങ്ങാട്​ വെള്ളനാട്​ സ്വദേശി ജി. അനിൽകുമാർ (38), പത്തനാപുരം അലിമുക്ക്​ സ്വദേശി സന്തോഷ്​കുമാർ (48), തിരുവനന്തപുരം കുടപ്പനക്കുന്ന്​ സ്വദേശി രമേശ്​ (48), എറണാകുളം കുമ്പളങ്ങി സ്വദേശി ദിനേശ്​ (40), കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി ഉദയകുമാർ (31), പത്തനംതിട്ട നാരങ്ങാനം സ്വദേശി അനിൽകുമാർ (44), എറണാകുളം തിരുവാങ്കുളം സ്വദേശി ശശികുമാർ (58), പാലക്കാട്​ ചിറ്റൂർ സ്വദേശി ശബരി (31) എന്നിവരാണ്​ അറസ്​റ്റിലായത്​. മനിതി സംഘം വരുന്നതറിഞ്ഞ്​ സംഘടിച്ചവരാണ്​ ഇവർ. വഴിയിൽ കിടന്ന്​ പ്രതിഷേധിച്ചതിനാണ്​ അറസ്​റ്റിലായത്​. ​

മനിതി സംഘത്തോടൊപ്പം ചേരാനെത്തിയ മൂന്ന്​ യുവതികൾ മടങ്ങി
പത്തനംതിട്ട: മനിതി സംഘത്തിൽപെട്ട മൂന്ന്​ യുവതികൾ പത്തനംതിട്ടയിൽനിന്ന്​ നാട്ടിലേക്ക്​ മടങ്ങി. ചെന്നൈ മന്ദവല്ലി സ്വദേശി മുത്തുലക്ഷ്മി (30), യാത്ര (36), പെരുമ്പാക്കം ഇന്ദിരാഗാന്ധിനഗർ സ്വദേശി വസുമതി, (39) എന്നിവരാണ്​ ഞായറാഴ്​ച വൈകീട്ട്​ പത്തനംതിട്ടയിലെത്തിയത്​. ശബരിമലയിലെത്തിയ മനിതി സംഘ​േത്താടൊപ്പം ചേരാനാണ്​ ഇവർ എത്തിയത്​. കോട്ടയം പാമ്പാടിയിൽനിന്ന്​ പൊലീസാണ്​​ ഇവരെ പത്തനംതിട്ട സ്​റ്റേഷനിൽ എത്തിച്ചത്​. ശബരിമലയിലേക്ക്​ പോകാൻ കഴിയില്ലെന്ന്​ പൊലീസ്​ അറിയിച്ചതിനെത്തുടർന്ന്​ വാർത്തസമ്മേളനം നടത്തണമെന്ന്​ ആഗ്രഹം പ്രകടിപ്പി​ച്ചെങ്കിലും പ്രതിഷേധം ഉണ്ടാകുമെന്ന്​ പറഞ്ഞ്​ പിന്തിരിപ്പിച്ച്​ തിരിച്ചയക്കുകയായിരുന്നു.

പൊലീസ്​ സംഘം തിരിച്ചയച്ചതാണെന്ന്​ മനിതി;
ബോധ്യപ്പെട്ട്​ മടങ്ങിയെന്ന്​ പൊലീസ്​

പത്തനംതിട്ട: പൊലീസ്​ തങ്ങളെ നിർബന്ധപൂർവം തിരിച്ചയച്ചതാണെന്ന്​ മനിതി സംഘം. പൊലീസ്​ വാഹനത്തിൽ തിരികെ പോകുന്നതിനിടെ മാധ്യമങ്ങളോടാണ്​ ഇവർ ഇങ്ങനെ പ്രതികരിച്ചത്​. തങ്ങൾ ഇനിയും വരുമെന്നും അവർ പറഞ്ഞു. അതേസമയം, പൊലീസ്​ നടത്തിയ ചർച്ചയിൽ ബോധ്യപ്പെട്ട ശേഷം മടങ്ങുകയായിരുന്നെന്ന്​ പമ്പ സ്​പെഷൽ ഒാഫിസർ എസ്​.പി. കാർത്തികേയൻ പറഞ്ഞു.

തെളിഞ്ഞത്​ പ്രതിഷേധക്കാരുടെ ശക്തിയും പൊലീസി​​​െൻറ പിടിപ്പുകേടും
പമ്പ: മനിതി സംഘത്തിനും ദർശനം സാധ്യമാകാതെ വന്നതോടെ തെളിയുന്നത്​ പ്രതിഷേധക്കാരുടെ വൻ സാന്നിധ്യം സന്നിധാനത്തും പമ്പയിലും തുടരുന്നുവെന്ന്​. മനിതി സംഘത്തി​​​െൻറ വരവുമായി ബന്ധപ്പെട്ട്​ സംഘ്​പരിവാർ നടത്തിയ ആസൂത്രണംപോലും പൊലീസ്​ നടത്തിയില്ലെന്നും സംഭവം തെളിയിച്ചു​. മനിതി സംഘം എത്തിയതുമുതൽ പമ്പയിൽ പ്രതിഷേധം തുടങ്ങിയിരുന്നു. പത്തോളം പേരിൽ തുടങ്ങിയ പ്രതിഷേധത്തിൽ പിന്നീട്​ ആൾക്കാർ കൂടിവരുകയായിരുന്നു.

പമ്പയിലുള്ളതിനെക്കാൾ സന്നാഹമാണ്​ സംഘ്​പരിവാർ സംഘടനകൾ സന്നിധാനത്ത്​ ഒരുക്കിയിരിക്കുന്നത്​ എന്നാണ്​ വിവരം. സന്നിധാനത്ത്​ ആർ.എസ്​.എസി​​​െൻറ വിഭാഗ്​ ചുമതല വഹിക്കുന്ന ഒരാൾ നേതാവ്​ എപ്പോഴും ഉണ്ടാകും. ദിവസവും 1500 പേരെ പമ്പ മുതൽ സന്നിധാനംവരെ വിന്യസിച്ചിട്ടുണ്ട്​ എന്നാണ്​ സംഘ്​പരിവാർ ഉന്നതർ അവകാശപ്പെടുന്നത്​. വിഭാഗ്​ ചുമതലക്കാർ മൂന്നുദിവസം കൂടു​േമ്പാൾ ഉൗഴം​െവച്ച്​ മാറുന്നുണ്ട്​. പൊലീസി​​​െൻറ നിരീക്ഷണത്തിൽനിന്ന്​ രക്ഷപ്പെടാനാണ്​ കൂടുതൽ ദിവസം തങ്ങാത്തത്​.

മനിതി സംഘം സന്നിധാനത്ത്​ എത്തുന്ന സ്​ഥിതിയുണ്ടായാൽ അക്രമാസക്തമായ സമരത്തിനാണ്​ ഇവർ പദ്ധതിയിട്ടിരുന്നതെന്നറിയുന്നു. ആഴ്​ചകൾക്ക്​ മു​േമ്പ 50ഒാളം യുവതികളെത്തുന്നുവെന്ന്​ വിവരം ലഭിച്ചിട്ടും തുലാമാസപൂജ, ചിത്തിര ആട്ടവി​േശഷം എന്നീ സമയങ്ങളിൽ ഒരുക്കിയതുമായി താരതമ്യം ചെയ്​താൽ പൊലീസ്​ കാര്യമായ ഒരു സുരക്ഷാ സന്നാഹവും ഞായറാഴ്​ച ഒരുക്കിയിരുന്നില്ല.

പ്രതിഷേധങ്ങൾക്കിടയിൽ റെക്കോഡ്​ തിരക്ക്​
ശബരിമല: പ്രതിഷേധങ്ങൾക്കിടയിലും ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്​. ഏതാനും ദിവസങ്ങളായി ലക്ഷത്തിനടുത്തായിരുന്നു ഭക്തജനത്തിരക്കെങ്കിൽ ഞായറാഴ്​ച ഒരു ലക്ഷം കവിഞ്ഞു. ശനിയാഴ്​ച വൈകീട്ട്​ ആറുമുതൽ ഞായറാഴ്​ച ആറുവരെ മാത്രം 97000ത്തിലധികം പേരാണ്​ എത്തിയത​്. ഇൗ മണ്ഡലകാലത്ത്​ ഏറ്റവും കൂടുതലാളുകൾ എത്തിയതും ഞായറാഴ്​ചയാണ്​. രാവിലെ എത്തിയവരെ മനിതി സംഘത്തി​​​െൻറ സന്ദർശനത്തെത്തുടർന്ന്​ ഏതാനും മണിക്കൂർ നിലക്കലിൽ പൊലീസ്​ തടഞ്ഞിരുന്നു.

ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടഞ്ഞു
പത്തനംതിട്ട: മനിതി സംഘത്തി​​​െൻറ വരവിനു​ മുന്നോടിയായി ശബരിമല തീർഥാടകരുടെ വാഹനങ്ങൾ വിവിധയിടങ്ങളിൽ പൊലീസ് തടഞ്ഞു. രാവിലെ വടശേരിക്കര, ളാഹ, ഇലവുങ്കൽ തുടങ്ങിയിടത്താണ്​ വാഹനങ്ങൾ തടഞ്ഞത്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ള പത്തോളം വലിയ വാഹനങ്ങളാണ്​ വടശേരിക്കര ഇടത്താവളത്തിൽ തടഞ്ഞത്. സ്ഥിതിഗതികൾ ശാന്തമായതിനെ തുടർന്ന് 11ഒാടെ ഇവ നിലക്കലിലേക്ക് കടത്തിവിട്ടു. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ് ഒരു മണിക്കൂറോളം തടഞ്ഞിട്ടിരുന്നു. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതി​​​െൻറ ഭാഗമായാണ് വാഹനങ്ങൾ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Manithi


മനിതി സംഘത്തിനെതിരെ പരാതി
പത്തനംതിട്ട: ദർശനത്തിനെത്തിയ മനിതി സംഘത്തിലെ യുവതികൾക്കെതിരെ പത്തംനംതിട്ട പൊലീസിൽ പരാതി. ശബരിമലയിലെ ആചാരവും പാരമ്പര്യവും തകർക്കാനെത്തിയ മനിതി കോഒാഡിനേറ്റർ സെൽവിയുടെയും മറ്റുള്ളവരുടെയും പേരിൽ ക്രിമിനിൽ ഗൂഢാലോചനക്ക്​ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റാന്നി അയത്തല വലിയതോട്ടത്തിൽ പി. പദ്​മകുമാറാണ് ജില്ല പൊലീസ് ചീഫിന്​ പരാതി നൽകിയത്. ശബരിമലയിൽ ദർശനത്തിന്​ 41 ദിവസം വ്രതമെടുക്കണമെന്നാണ് ആചാരം. എന്നാൽ, താൻ അഞ്ചുദിവസത്തെ വ്രതമെടുത്താണ് വന്നതെന്ന് മനിതി സെൽവി മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ആചാരം പാലിക്കാതെയാണ് സംഘത്തിലെ ചിലർ വന്നതെന്നും അവർ പറഞ്ഞിട്ടുണ്ട്. ഇതേ തുടർന്നാണ് ആചാര ലംഘനം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. പരാതി സ്വീകരിച്ചതായി പൊലീസ് ചീഫ് അറിയിച്ചു.

സംഘ്​പരിവാറിന്​ സർക്കാർ കൂട്ടുനിൽക്കുന്നു -ചെന്നിത്തല
തിരുവനന്തപുരം: ശബരിമലയില്‍ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള സംഘ്​പരിവാര്‍ ശക്തികളുടെ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ് ഞായറാഴ്​ച ചെയ്തതെന്ന്​ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മനിതി സംഘത്തിന് സംരക്ഷണംനല്‍കി പമ്പയിലെത്തിച്ചശേഷം അക്രമികള്‍ക്ക് അവരെ വിട്ടുകൊടുക്കുകയാണ് പൊലീസ് ചെയ്തതെന്ന്​ അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മനിതി യഥാർഥ ഭക്തര​ാണോയെന്ന്​ തനിക്കറിയില്ലെന്ന്​ മന്ത്രി
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ മനിതി വനിതാ സംഘം യഥാർഥ ഭക്തരാണോയെന്ന്​ അറിയില്ലെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അവരു​െട പ്രവർത്തനത്തെക്കുറിച്ച്​ തനിക്ക്​ അറിയില്ല. ശബരിമലയിൽ സംഘർഷമുണ്ടായ പശ്ചാത്തലത്തിലാണ്​ ഹൈകോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചത്​. ഇപ്പോഴത്തെ സംഭവങ്ങളിൽ നിരീക്ഷണ സമിതിയാണ്​ തീരുമാനം എടുക്കേണ്ടതെന്നും അതു​ നടപ്പാക്കുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്​ പറഞ്ഞു.

മനിതി സംഘത്തെ എത്തിച്ചത് മുഖ്യമന്ത്രി -ബി.ജെ.പി
തൃശൂർ: ശബരിമലയിലേക്ക് മനിതി സംഘത്തെ എത്തിച്ചതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. പമ്പയിൽ രക്തപ്പുഴ ഒഴുക്കാനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അദ്ദേഹം വാത്തസമ്മേളനത്തിൽ ആരോപിച്ചു. സന്നിധാനത്തേക്ക് വരുന്നതിനുള്ള സൗകര്യം നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന ഇവരുടെ അവകാശ വാദം ശരിയാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. നിലയ്ക്കൽ എത്തിയാൽ ആർക്കുവേണമെങ്കിലും സുരക്ഷ നൽകുമെന്ന് പറഞ്ഞ സർക്കാർ എന്തുകൊണ്ട് ഈ സംഘത്തിനെ അതിർത്തിയിൽ നിന്ന് സ്വീകരിച്ചു. സ്വകാര്യ വാഹനങ്ങൾ എന്തടിസ്ഥാനത്തിലാണ് പമ്പയിലേക്ക് വിട്ടതെന്ന് പൊലീസും സർക്കാറും ഉത്തരം പറയണം. ശബരിമലയിലേക്ക് വന്നവരുടെ പശ്ചാത്തലം പോലും പൊലീസ് പരിശോധിച്ചില്ല. പലരും മവോയിസ്​റ്റ്​ സംഘടനകളുമായി ബന്ധമുള്ളവരാണെന്ന്​ രമേശ് ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrymalayalam newssabarimala protestManithi
News Summary - Protest Against Manithi At Pamba - Kerala News
Next Story