Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാഹിത്യ അക്കാദമി...

സാഹിത്യ അക്കാദമി സെക്രട്ടറിയെ വഴിതടഞ്ഞ്​ കരിങ്കൊടിയും വാഴപ്പിണ്ടിയും കാട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
blocked-KP-Mohanan
cancel
camera_alt??????? ???????? ?????????? ??.??. ?????? ??????? ??????????? ??????????

കരുനാഗപ്പള്ളി: സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനനെ വഴിയിൽ തടഞ്ഞ്​ കരിങ്കൊടിയും വാഴപ്പിണ്ടിയും കാണിച്ച ്​ കരുനാഗപ്പള്ളിയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. കാസർകോട് പെരിയയിൽ​ യൂത്ത് കോൺഗ്രസ് പ്രവർത്ത കരായ കൃപേഷ്, ശരത് ലാൽ എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തിൽ സാംസ്കാരിക നായകന്മാർ മൗനം അവലംബിക്കുകയാണെന ്ന്​ ആരോപിച്ചായിരുന്നു പ്രതിഷേധം. പത്ത് മിനിട്ട്​ നേരം അദ്ദേഹത്തെ തടഞ്ഞ്​ പ്രതിഷേധിച്ച ശേഷം വിട്ടയക്കുകയായിരുന്നു. ശനിയാഴ്​ച്ച ഉച്ചക്ക് ഒന്നരയോടെ കരുനാഗപ്പള്ളി പുതിയകാവിലാണ് സംഭവം.

കരുനാഗപ്പള്ളി ബ്ലോക്ക് യൂത്ത് കോൺഗ്രസ് നേതാക്കൻമാരും പ്രവർത്തകരുമടങ്ങുന്ന സംഘം കെ.പി. മോഹനൻ സഞ്ചരിച്ച കാറിന് മുന്നിൽ ചാടി വീണ്​ സാംസ്ക്കാരിക നായകർക്കെതിരെ പ്രതിഷേധ മുദ്രവാക്യങ്ങൾ മുഴക്കിയ ശേഷം കരി​െങ്കാടി കാണിച്ച്​ വാഴപിണ്ടി നൽകി വിട്ടയക്കുകയായിരുന്നു. കുലശേഖരപുരം ആദിനാട് സാഹിത്യകാരൻ എ.പി. കളയക്കാടി​​െൻറ വാർഷിക അനുസ്മരണത്തോടനുബന്ധിച്ച്​ നടന്നു വരുന്ന സാംസ്​കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം തൃശൂരിലേക്ക് മടങ്ങുമ്പോഴാണ് കെ.പി. മോഹനനെ പുതിയകാവ് ജങ്​ഷനിൽ തടഞ്ഞത്.

നട്ടെല്ലിന് പകരം വാഴപ്പിണ്ടിയുമായി നടക്കുന്ന ഇടതുപക്ഷ സാംസ്കാരിക നായകർ കരുനാഗപ്പള്ളിയുടെ മണ്ണിൽ കയറിയാൽ യൂത്ത് കോൺഗ്രസ് വഴിയിൽ തടയുമെന്ന മുന്നറിയിപ്പായാണ് കെ.പി. മോഹനനെ തടഞ്ഞതെന്ന് അവർ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ്​ ഷിബു. എസ് തൊടിയൂർ, സി.ഒ. കണ്ണൻ, പാർലമ​െൻറ്​ മണ്ഡലം സെക്രട്ടറി കെ.എസ് പുരം സുധീർ, ഇർഷാദ് ബഷീർ, ജയഹരി, ജയകുമാർ, വിപിൻരാജ്, നാസിം പുതിയകാവ്, അഖിൽ അശോക് എന്നിവരുടെ നേതൃത്വത്തിലാണ് കെ.പി. മോഹനനെ തടഞ്ഞത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kp mohanankerala newsyouth congressKollam Newsprotestkarunagappallymalayalam news
News Summary - protest against kp mohanan at karunagappally -kerala news
Next Story