Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്ര കോൺഗ്രസിൽ...

ചരിത്ര കോൺഗ്രസിൽ കനത്ത പ്രതിഷേധം; ഗവർണർക്ക്​ പ്രസംഗം നിർത്തേണ്ടി വന്നു VIDEO

text_fields
bookmark_border
ചരിത്ര കോൺഗ്രസിൽ കനത്ത പ്രതിഷേധം; ഗവർണർക്ക്​ പ്രസംഗം നിർത്തേണ്ടി വന്നു VIDEO
cancel

കണ്ണൂർ: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരിൽ കടുത്ത ​പ്രതിഷേധം. അഖിലേന്ത്യ ചരിത്ര കോൺഗ്രസ്​ സമ്മേളന ഉദ്​ഘാടനവേദിയിൽ ഗവർണറും ചരി​ത്രകാരന്മാരും രാഷ്​ട്രീയനേതാക്കളും പരസ്​പരം പോരടിച്ചു. ഇതേത്തുടർന്ന്​ നാടകീയരംഗങ്ങൾ ​ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക്​ ഉദ്​ഘാടനപ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ കെ.കെ. രാഗേഷ്​ എം.പിയും മറ്റും ആഞ്ഞടിച്ചപ്പോൾ എഴുതിത്തയാറാക്കിയ പ്രസംഗം മാറ്റിവെച്ച്​ ഗവർണർ ആരിഫ്​ മുഹമ്മദ്​ ഖാ​ൻ മറുപടി പറയുകയായിരുന്നു.

സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസി​​െൻറ സ്​ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ​ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ്​ നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്​റ്റഡിയിലെടുക്കാനുള്ള പൊലീസ്​ നീക്കം ജനപ്രതിനിധികൾ തടഞ്ഞു.

സ്വാതന്ത്ര്യസമരത്തിൽ ഒരു റോളും ഇല്ലാത്തവർ ചരിത്രം തിരുത്തിയെഴുതാൻ നോക്കുകയാണെന്നും ഭരണഘടന അപകടത്തിലാണെന്നും കെ.കെ. രാഗേഷും ഭരണഘടന ദുർബല​െപ്പടുത്താനാണ്​ ഭരണാധികാരികളുടെ ശ്രമമെന്ന്​ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റംഗം ബിജു കണ്ടക്കൈയും പറഞ്ഞതാണ്​ ഗവർണറെ പ്രകോപിപ്പിച്ചത്​. രാഷ്​ട്രീയവിഷയം ചർച്ചക്കുവന്നാൽ പ്രതികരിക്കാതിരിക്കാനാവില്ലെന്നു പറഞ്ഞായിരുന്നു ഗവർണറുടെ മറുപടി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരോട്​ ചർച്ചക്ക്​ തയാറാണെന്ന്​ പറഞ്ഞിരുന്നു. ആരും ചർച്ചക്ക്​ വന്നില്ല. സംവാദം വേണ്ടെന്നാണ്​ പ്രതിഷേധക്കാരുടെ നിലപാട്​. ഗാന്ധിജി തന്നെ എതിർക്കുന്നവരെ ചർച്ചക്ക്​ വിളിച്ചിരുന്നു. അവർ തയാറായില്ല. ഒടുവിൽ ഗോദ്സെയുടെ കൈകളാൽ ഗാന്ധിജി കൊല്ലപ്പെട്ടു. സംവാദത്തിന്​ വാതിൽ അടക്കുന്നവർ അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്​ ചെയ്യുന്നതെന്നും ഗവർണർ പറഞ്ഞു.

ഗവർണറുടെ നിലപാടിൽ പ്രതിഷേധിച്ച്​ സ്​ഥലം എം.പി കെ. സുധാകരനും കണ്ണൂർ മേയർ യു.ഡി.എഫിലെ സുമ ബാലകൃഷ്​ണനും ചരിത്ര കോൺഗ്രസ്​ ഉദ്​ഘാടന ചടങ്ങ്​ നേരത്തേ ബഹിഷ്​കരിച്ചിരുന്നു. ഇതര സംസ്​ഥാനങ്ങളിൽനിന്നെത്തിയ പ്രതിനിധികളിൽനിന്നാണ്​ ഗവർണർക്ക്​ അപ്രതീക്ഷിത പ്രതി​​േഷധം നേരിടേണ്ടിവന്നത്​. ഷെയിം വിളികളുമായി എഴുന്നേറ്റ പ്രതിനിധികൾ സി.എ.എക്കും പൗരത്വ പട്ടികക്കുമെതിരെ പ്ലക്കാർഡുകളും ഉയർത്തിക്കാട്ടി. പ്രതി​ഷേധം വകവെക്കാതെ പ്രസംഗം തുടർന്ന ഗവർണർ, ത​​െൻറ വായടപ്പിക്കാനാവില്ലെന്നും പറഞ്ഞു.

എന്നാൽ ഏറെ നേരം തുടരാനായില്ല.പിന്നാലെ ഗവർണർ വേദി വിടു​​േമ്പാഴും സദസ്സിൽനിന്ന്​ ശക്തമായ തോതിൽ മുദ്രാവാക്യം വിളികൾ ഉയർന്നു. കനത്ത സുരക്ഷയിൽ ഗവർണർ വേദി വിട്ടതോടെയാണ്​ ബഹളം അടങ്ങിയത്​. പിന്നീട്​, കണ്ണൂർ സർവകലാശാല വി.സിയെ ​െഗസ്​റ്റ്​ഹൗസിലേക്ക്​ വിളിച്ച ഗവർണർ, ഉദ്​ഘാടന ചടങ്ങി​​െൻറ വിഡിയോ ഹാജരാക്കാൻ നിർദേശിച്ചു. കണ്ണൂർ നഗരത്തിൽ വിവിധ സ്​ഥലങ്ങളിൽ യൂത്ത്​ കോൺഗ്രസ്​, കെ.എസ്​.യു, എം.എസ്​.എഫ്​ പ്രവർത്തകർ ഗവർണറെ കരി​ങ്കൊടി കാണിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CAA protest keralahistory congress
News Summary - protest against kerala governor in history congress stage
Next Story