Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചരിത്ര കോൺഗ്രസിൽ...

ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ പ്രതിഷേധം: കേസെടുക്കണമെന്ന ഹരജി തള്ളി

text_fields
bookmark_border
ചരിത്ര കോൺഗ്രസിൽ ഗവർണർക്കെതിരെ പ്രതിഷേധം: കേസെടുക്കണമെന്ന ഹരജി തള്ളി
cancel

കൊ​ച്ചി: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ​ക്കെ​തി​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ശ്ര​മം സം​ബ​ന്ധി​ച്ച് കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നും ബി.​ജെ.​പി ഇ​ന്റ​ല​ക്‌​ച്വ​ൽ സെ​ൽ മു​ൻ സം​സ്ഥാ​ന ക​ൺ​വീ​ന​റു​മാ​യ ടി.​ജി. മോ​ഹ​ൻ​ദാ​സ്​ ന​ൽ​കി​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. 2019 ഡി​സം​ബ​ർ 28ന് ​ച​രി​ത്ര കോ​ൺ​ഗ്ര​സ്​ ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഗ​വ​ർ​ണ​ർ ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി.

നേ​രി​ട്ട്​ ഹൈ​കോ​ട​തി​യി​ലേ​ക്കെ​ത്താ​തെ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു​ വേ​ണ്ട​തെ​ന്ന്​ ചീ​ഫ്​ ജ​സ്റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ പ​റ​ഞ്ഞു. ച​രി​ത്ര കോ​ൺ​ഗ്ര​സ്​ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ച​രി​ത്ര​കാ​ര​ൻ ഇ​ർ​ഫാ​ൻ ഹ​ബീ​ബ് ഗ​വ​ർ​ണ​റെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ വാ​ദം. രാ​ഷ്ട്ര​പ​തി​യെ​യും ഗ​വ​ർ​ണ​ർ​മാ​രെ​യും ത​ട​യു​ന്ന​ത് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ സെ​ക്​​ഷ​ൻ 124 പ്ര​കാ​രം ഏ​ഴു വ​ർ​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​യി​ട്ടും പൊ​ലീ​സ്​ കേ​സെ​ടു​ത്തി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന്​ ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഇ​തു​വ​രെ പ​രാ​തി ന​ൽ​കി​യ​താ​യി അ​റി​യി​ല്ലെ​ന്നും പ​രാ​തി​യു​ള്ള​വ​ർ​ക്ക്​ മ​ജി​സ്​​ട്രേ​റ്റി​നെ സ​മീ​പി​ക്കാ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി ഹ​ര​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high court
News Summary - Protest against Governor in History Congress: Petition to file suit rejected
Next Story