സംരക്ഷിത അധ്യാപകരുടെ എണ്ണം പെരുപ്പിച്ച് ബജറ്റ്
text_fieldsതിരുവനന്തപുരം: ധനമന്ത്രി തോമസ് െഎസക് വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റിൽ എയ് ഡഡ് സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട് ഉദ്ധരിച്ച കണക്കുകളിൽ ഗുരുതര പിഴവ്. സംസ്ഥ ാനത്തെ സ്കൂളുകളിൽ 13,255 സംരക്ഷിത അധ്യാപകർ ഉണ്ടെന്നാണ് ബജറ്റ് പ്രസംഗത്തിൽ പറയുന ്നത്. എന്നാൽ, ഇത് പെരുപ്പിച്ച കണക്കാണെന്ന് വിദ്യാഭ്യാസ വകുപ്പിെൻറ കണക്കുകൾ വ്യക്ത മാക്കുന്നത്.
2019-20 അധ്യയനവർഷത്തെ തസ്തിക നിർണയ നടപടികൾ പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെയുള്ളത് 3047 സംരക്ഷിത അധ്യാപകരാണ്. നേരത്തേ നിയമനാംഗീകാരം ലഭിക്കുകയും പിന്നീട് കുട്ടികളില്ലാത്തതിനെ തുടർന്ന് സർക്കാർ സംരക്ഷണം നൽകുകയും ചെയ്ത അധ്യാപകരാണിവർ. എന്നാൽ, യഥാർഥ കണക്കിെൻറ നാലിരട്ടിയിലധികമാണ് സംരക്ഷിത അധ്യാപകരുടെ എണ്ണമായി മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറയുന്നത്. നാല് വർഷത്തെ കണക്ക് ഒന്നിച്ചെടുത്താണ് സംരക്ഷിത അധ്യാപകരുടെ എണ്ണം ബജറ്റിൽ ഉൾപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. 2016-17ൽ 3293 സംരക്ഷിത അധ്യാപകരാണുണ്ടായിരുന്നത്.
ഇത് 2017-18ൽ 3511ഉം 2018-19ൽ 3404 ആയി. ഇൗ അധ്യയനവർഷം ഇത് 3047 ആയി കുറയുകയാണ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിൽനിന്ന് നാല് വർഷങ്ങളിലെയും കണക്ക് ധനവകുപ്പിന് നൽകിയിരുന്നുവെന്നാണ് സൂചന. നാല് വർഷവും സംരക്ഷിത അധ്യാപക പട്ടികയിൽ ഇടംപിടിച്ചവർ 90 ശതമാനത്തിലധികവും ഒരേ അധ്യാപകരാണ്. എയ്ഡഡ് സ്കൂൾ നിയമനത്തിൽ കൈവെക്കാൻ ബജറ്റിൽ ചൂണ്ടിക്കാണിച്ച പ്രധാനകണക്കിൽ തന്നെ പാളിച്ച സംഭവിച്ചത് പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ ആയുധമാക്കും. നിയമസഭയിൽ ഇത് മന്ത്രിക്ക് വിശദീകരിക്കേണ്ടിവരും.
സർക്കാറിെൻറ അറിവോ പരിശോധനയോ ഇല്ലാതെ 18,119 തസ്തികകൾ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെട്ടുവെന്ന കണക്കും ബജറ്റ് പ്രസംഗത്തിലുണ്ട്. വിദ്യാഭ്യാസ അവകാശം നിയമം (ആർ.ടി.ഇ) നിലവിൽ വന്നതോടെ അധ്യാപക വിദ്യാർഥി അനുപാതം 1:45ൽനിന്ന് എൽ.പി ക്ലാസുകളിൽ 1:30ഉം യു.പിയിൽ 1:35ഉം ആയിമാറിയിരുന്നു. 60 വരെ രണ്ട് വിദ്യാർഥികൾ എന്നും ആർ.ടി.ഇ ആക്ടിൽ പറയുന്നു. എന്നാൽ, 31ാമത്തെ വിദ്യാർഥി വരുന്നതോടെ രണ്ടാമത്തെ തസ്തിക സൃഷ്ടിച്ച് മാനേജർമാർ നിയമനാംഗീകാരം നേടുകയായിരുന്നു. ഇതുസംബന്ധിച്ച കേസിൽ ഹൈകോടതി വിധി സർക്കാറിന് എതിരായിരുന്നു. സുപ്രീംകോടതിയിൽ കേസ് നിലവിലുമുണ്ട്. നിയമനാംഗീകാരം സമന്വയ സോഫ്റ്റ്വെയർ വഴിയാക്കിയതോടെ ഒരു വിദ്യാർഥിയെ വർധിപ്പിച്ചുള്ള നിയമന നീക്കങ്ങൾ വ്യാപകമായി നടത്തുന്നുണ്ടെന്ന് സർക്കാർ കണ്ടെത്തി. കുട്ടികളുടെ എണ്ണം നിശ്ചയിക്കുന്ന ആറാം പ്രവൃത്തി ദിനത്തിന് ശേഷം തസ്തിക സൃഷ്ടിക്കാൻ കാരണമായ കുട്ടികൾക്ക് ടി.സി നൽകിയതായും കണ്ടെത്തി. ഇത് ചില മാനേജർമാർ നടത്തുന്ന നിയമന തട്ടിപ്പാെണന്ന് വ്യക്തമായതോടെയാണ് തസ്തിക സൃഷ്ടിക്കുന്നതിന് സർക്കാറിെൻറ മുൻകൂർ അനുമതി കൊണ്ടുവരുന്ന രീതിയിൽ കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ ഭേദഗതി കൊണ്ടുവരുമെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
