പ്രൗഢോജ്ജ്വലമായി ജാമിഅ സമ്മേളനം; ഒഴുകിയെത്തിയത് ആയിരങ്ങൾ
text_fieldsപട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 59ാം വാര്‍ഷിക 57ാം സനദ് ദാന സമ്മേളനം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
പട്ടിക്കാട്: കേരളത്തിലെ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളുടെ സിരാകേന്ദ്രമായ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ സനദ് ദാന സമ്മേളനവും മജ്ലിസുന്നൂർ വാർഷികവും പ്രൗഢോജ്ജ്വലമായി. വിശ്വാസികൾ ഒഴുകിയെത്തിയ രാവിൽ, പ്രാർഥന നിർഭരമായ അന്തരീക്ഷത്തിൽ നടന്ന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര് സനദ് ദാന പ്രസംഗം നടത്തി. ഏലംകുളം ബാപ്പു മുസ്ലിയാര് ഉദ്ബോധന പ്രസംഗം നടത്തി.
മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്ലിയാര്, കൊയ്യോട് ഉമര്‍ മുസ്ലിയാര്, കോട്ടുമല മൊയ്തീന് കുട്ടി മുസ്ലിയാര്, അബ്ദുസ്സമദ് സമദാനി എം.പി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ബശീറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി മുസ്ലിയാര്, ഹമീദ് ഫൈസി അമ്പലക്കടവ്, സാബിഖലി ശിഹാബ് തങ്ങള്‍, ഹാശിറലി ശിഹാബ് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, മുഹമ്മദ് മുസ്ലിയാര് ചെമ്പുലങ്ങാട്, മാണിയൂർ അഹ്മദ് മുസ്ലിയാർ തുടങ്ങിയവർ സംസാരിച്ചു.
339 യുവ പണ്ഡിതര്‍ ഫൈസി ബിരുദം സ്വീകരിച്ച് മതപ്രബോധന വഴികളിലേക്കിറങ്ങി. 7867 പേരാണ് ഇതിനകം ജാമിഅ നൂരിയ്യയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയത്. ഇവര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നു. മജ്ലിസുന്നൂർ വാർഷികത്തിൽ ആയിരങ്ങൾ പങ്കെടുത്തു.