Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'വിഷത്തിന്റെ പ്രവര്‍ത്തനരീതി ഇന്റര്‍നെറ്റില്‍ തിരഞ്ഞു'; ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്കെതിരെ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍

text_fields
bookmark_border
Sharon murder case
cancel

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മക്കെതിരെ ഡിജിറ്റല്‍ തെളിവുമായി പ്രോസിക്യൂഷന്‍. വിഷത്തിന്റെ പ്രവര്‍ത്തനരീതി ഗ്രീഷ്മ കൊലപാതകം നടത്തിയ ദിവസം രാവിലെ ഇന്റര്‍നെറ്റില്‍ തിരഞ്ഞതായിയുള്ള തെളിവാണ് കോടതിയിൽ സമർപ്പിച്ചത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നാളെ വിചാരണ തുടരും.

കൊലാതകത്തിന് ഉപയോഗിച്ച കീടനാശിനി അകത്ത് ചെന്നാല്‍ ഒരാള്‍ എത്ര നേരം കൊണ്ട് മരിക്കുമെന്നുമാണ് ഗ്രീഷ്മ തിരഞ്ഞത്. ഗ്രീഷ്മയുടെ ഫോണില്‍ നിന്ന് ഇത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഷാരോണിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയ തെളിവുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

2022 ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ ക​ഷാ​യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷാ​രോ​ൺ 25ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​മ്മ​തി​ക്കാ​തി​രു​ന്ന​തി​ന​ത്തു​ട​ർ​ന്ന് ഗ്രീ​ഷ്മ ഷാ​രോ​ണി​നെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​ഷം ക​ല​ർ​ന്ന ക​ഷാ​യം ന​ൽ​കി​യെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്. പാറശ്ശാല പൊലീസ് രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prosecution with digital evidence against Greeshma in Sharon murder case
Next Story