Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രോസിക്യൂട്ടർമാർക്ക്...

പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകണം –വാളയാർ ജുഡീഷ്യൽ കമീഷൻ

text_fields
bookmark_border
court
cancel

പാ​ല​ക്കാ​ട്​: പ്ര​ധാ​ന കേ​സു​ക​ൾ വാ​ദി​ക്കാ​ൻ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്ന ്​ വാ​ള​യാ​ർ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ ശി​പാ​ർ​ശ. കു​റ്റ​പ​ത്രം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും മു​മ്പ ് മി​ക​ച്ച ക്രി​മി​ന​ൽ അ​ഭി​ഭാ​ഷ​ക​രെ​യോ, ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യോ കാ​ണി​ക്ക​ണ​മെ​ന്നും റി​ട് ട.​ ജ​ഡ്​​ജി പി.​കെ. ഹ​നീ​ഫ അ​ധ്യ​ക്ഷ​നാ​യ ഏ​കാം​ഗ ജു​ഡീ​ഷ്യ​ൽ ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തു. റി​പ്പോ​ര്‍ട്ട് ക​ഴി​ഞ്ഞ ദി​വ​സ​ം സ​ര്‍ക്കാ​റി​ന് കൈ​മാ​റി​. വാ​ള​യാ​ർ കു​ട്ടി​ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളെ വി​സ്ത​രി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ട്ട​ർ​മാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടു. പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കേ​സ് വേ​ണ്ട​രീ​തി​യി​ൽ പ​ഠി​ച്ചി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

വാ​ള​യാ​ർ എ​സ്.​ഐ പി.​സി. ചാ​ക്കോ​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. തെ​ളി​വു​ക​ൾ എ​സ്.​ഐ ഇ​ല്ലാ​താ​ക്കി. ആ​ദ്യ പെ​ൺ​കു​ട്ടി മ​രി​ച്ച സ​മ​യം ര​ണ്ടാ​മ​ത്തെ കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ക്കാ​ൻ​ എ​സ്.​ഐ ത​യാ​റാ​യി​ല്ല. ര​ണ്ടാ​മ​ത്തെ കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​​ട്ട​ത്​ ബോ​ധ്യ​മാ​യി​ട്ടും വി​വ​രം ചൈ​ൽ​ഡ്​ പ്രൊ​ട്ട​ക്​​ഷ​ൻ യൂ​നി​റ്റി​നെ അ​റി​യി​ച്ചി​ല്ല.

ആ​ദ്യ പെ​ൺ​കു​ട്ടി​യു​ടെ വ​സ്ത്ര​ം ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ല്ല. അ​മ്മ​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ത്ത​ത് ഗു​രു​ത​ര വീ​ഴ്​​ച​യാ​ണ്. ഭാ​വി​യി​ൽ ഇ​ത്ത​രം കേ​സു​ക​ൾ അ​ന്വേ​ഷി​ക്കു​േ​മ്പാ​ൾ പ​രി​ശീ​ല​നം ല​ഭി​ച്ചവരെ നി​യോ​ഗി​ക്ക​ണം.​ വാ​ള​യാ​ർ എ​സ്.​ഐ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം -ക​മീ​ഷ​ൻ ശി​പാ​ർ​ശ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadrape casekerala newswalayar
News Summary - prosecuter should get practice
Next Story