ശമ്പളത്തിന് ആനുപാതിക പി.എഫ് പെൻഷൻ ആറ് മാസത്തിനകം നൽകണം–ഹൈകോടതി
text_fieldsെകാച്ചി: യഥാർഥ ശമ്പളത്തിന് ആനുപാതികമായ േപ്രാവിഡൻറ് ഫണ്ട് പെൻഷൻ അർഹരായവർക്ക് ആറ് മാസത്തിനകം നൽകണമെന്ന് ഹൈകോടതി. 2018 ഒക്ടോബർ 12ലെ ഡിവിഷൻ ബെഞ്ച് ഉത്തരവ് നടപ്പാക്കാനാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുടെ ഉത്തരവ്.
ഹൈകോടതി ഉത്തരവിനെതിരെ ഇ.പി.എഫും കേന്ദ്ര തൊഴിൽ മന്ത്രാലയവും സുപ്രീംകോടതിയിൽ നൽകിയ ഹരജികളുടെ തീർപ്പിന് വിധേയമായി ആറു മാസത്തിനകം മുൻ ഉത്തരവ് നടപ്പാക്കണം. ൈഹകോടതി ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് കേരള ഫോറസ്റ്റ് െഡവലപ്മെൻറ് കോർപറേഷൻ, എച്ച്.ഒ.സി, എച്ച്.എൻ.എൽ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർ നൽകിയ എൺപതോളം കോടതിയലക്ഷ്യഹരജികൾ തീർപ്പാക്കിയാണ് ഉത്തരവ്. കോടതിയലക്ഷ്യഹരജിയിൽ കക്ഷിചേർന്ന നാനൂറോളം പേർക്കാണ് ഉത്തരവിെൻറ നേരിട്ടുള്ള ഗുണം ലഭിക്കുന്നത്.
ശമ്പളത്തിന് ആനുപാതിക പെൻഷൻ പദ്ധതിയിലേക്ക് കൂടിയ വിഹിതം നൽകാനും പദ്ധതി ആനുകൂല്യം കൈപ്പറ്റാനും എല്ലാ തൊഴിലാളികൾക്കും അർഹതയുണ്ടെന്നായിരുന്നു 2018ലെ ഉത്തരവ്. താൽപര്യമുള്ളവർക്ക് സമയപരിധിയില്ലാതെതന്നെ ഹയർ ഒാപ്ഷൻ (ഉപാധി) തെരഞ്ഞെടുക്കാൻ എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ആക്ട് പ്രകാരമുള്ള അവകാശം തടയാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.
പെൻഷന് അർഹമായ പരമാവധി ശമ്പളം നിജപ്പെടുത്തിയും പെൻഷൻ കണക്കാക്കാൻ അവസാന 12 മാസത്തെ ശമ്പളത്തിന് പകരം 60 മാസത്തെ ശരാശരി കണക്കാക്കണമെന്ന വ്യവസ്ഥയടക്കം ഉൾപ്പെടുത്തിയും െകാണ്ടുവന്ന 2014ലെ ഭേദഗതി വിജ്ഞാപനവും ഇൗ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പി.എഫ് അധികൃതർ പുറപ്പെടുവിച്ച തുടർ ഉത്തരവുകളും ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. എന്നാൽ, എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ സുപ്രീംകോടതിയെ സമീപിച്ചു.
ഹൈകോടതി ഉത്തരവ് നടപ്പാക്കിയാൽ വൻ തുക പെൻഷനായി നൽകേണ്ടിവരുമെന്നും ഇതിന് മതിയായ തുക കൈവശമില്ലെന്നുമാണ് എംപ്ലോയീസ് േപ്രാവിഡൻറ് ഫണ്ട് ഓർഗനൈസേഷെൻറ വാദം. ഇത് തള്ളിയതിനെത്തുടർന്ന് പുനഃപരിശോധന ഹരജി നൽകി.
കേന്ദ്ര തൊഴിൽ മന്ത്രാലയവും സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന പേരിൽ ഉയർന്ന പെൻഷൻ ഇപ്പോൾ നൽകേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.പി.എഫ് സെൻട്രൽ കമീഷണർ സർക്കുലർ പുറപ്പെടുവിച്ചു. ഇതേതുടർന്നാണ് ഹൈകോടതിയിൽ കോടതിയലക്ഷ്യ ഹരജികൾ എത്തിയത്.