Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
paloli muhammed kutty
cancel

ക്ഷേമ പദ്ധതികളിലെ അനുപാതം: ഹൈകോടതി വിധി തെറ്റായ നടപടിയെന്ന് പാലോളി മുഹമ്മദ്​ കുട്ടി

text_fields
bookmark_border

കോഴിക്കോട്​: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധി തെറ്റായ നടപടിയെന്ന്​​ മുൻ ന്യൂനപക്ഷക്ഷേമ മന്ത്രിയും സി.പി.എം നേതാവുമായ പാലോളി മുഹമ്മദ്​ കുട്ടി. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടി​‍െൻറ അടിസ്ഥാനത്തില്‍ മുസ്​ലിം ന്യൂനപക്ഷത്തിന് വേണ്ടി മാത്രമാണ് എൽ.ഡി.എഫ് സര്‍ക്കാ‍ര്‍ ക്ഷേമ പദ്ധതികള്‍ ആരംഭിച്ചത്.

2015ല്‍ യു.ഡി.എഫ് സർക്കാർ ഈ പദ്ധതികളില്‍ 20 ശതമാനം മുസ്​ലിം ഇതര വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ആ തീരുമാനമാണ് ഇപ്പോള്‍ കോടതി റദ്ദാക്കിയത്​. ഇത്​ എല്ലാ ജനവിഭാഗങ്ങൾക്കുമുള്ള ആനുകൂല്യമല്ലെന്ന്​ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്ത്യന്‍ അവശവിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഈ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കണം. തുടര്‍ന്നു വരുന്ന അനുപാതം നിലനിര്‍ത്തിയാല്‍ വീണ്ടും ആക്ഷേപം ഉയർന്നേക്കുമെന്നും പദ്ധതികൾ നടപ്പാക്കാൻ സർക്കാർ മറ്റു വഴികൾ ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Proportion of welfare schemes: Paloli Muhammed Kutty says High Court verdict is wrong
Next Story