വസ്തു നികുതി കുടിശ്ശിക: ഒറ്റത്തവണക്കാർക്ക് പിഴയില്ല
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടയ് ക്കുന്നവർക്ക് ഇൗ വർഷം മാർച്ച് 31 വരെ പിഴ ഒഴിവാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തര വിറക്കി. എല്ലാ തദ്ദേശ സ്ഥാപനങ്ങളും 2020 മാർച്ച് 31ന് മുമ്പ് വസ്തു നികുതി കുടിശ്ശിക മുഴു വൻ പിരിച്ചെടുക്കണമെന്നും വകുപ്പ് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
പിഴ ഒഴിവാക്കി നൽകിയാൽ നികുതി പിരിവ് കാര്യക്ഷമം ആകുമെന്ന് തദ്ദേശ സ്ഥാപനങ്ങൾ അറിയിച്ചത് കണക്കിലെടുത്താണ് നികുതി കുടിശ്ശിക വരുത്തിയവർക്ക് ഇതുവരെയുള്ള വസ്തു നികുതി കുടിശ്ശിക സഹിതം ഒറ്റത്തവണയായി അടയ്ക്കുകയാണെങ്കിൽ മാർച്ച് 31 വരെ പിഴ ഒഴിവാക്കാൻ തീരുമാനിച്ചത്. സർക്കാർ, അർധ സർക്കാർ, സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ മേധാവികൾ ഉൾപ്പെടെ പിഴ ഒഴിവാക്കൽ ആനുകൂല്യം പ്രയോജനപ്പെടുത്തണം എന്നാണ് നിർദേശം. കേരള പഞ്ചായത്ത് രാജ്, കേരള മുനിസിപ്പൽ ആക്ടുകളിലെ വകുപ്പുകളോ സർക്കാറിെൻറ പ്രത്യേക ഉത്തരേവാ പ്രകാരം ഇളവുകൾ ലഭിക്കാത്ത എല്ലാ സ്ഥാപനങ്ങളും വസ്തു നികുതി അടയ്ക്കണം. നികുതി കുടിശ്ശിക സഹിതം അടയ്ക്കുന്നുവെന്ന് സ്ഥാപനമേധാവികൾ ഉറപ്പ് വരുത്തുകയും വേണം. നൂറ് ശതമാനം നികുതി പിരിവ് ഉറപ്പ് വരുത്താൻ തദ്ദേശ സ്ഥാപന തലത്തിൽ ഉൗർജിത നികുതി പിരിവ് ക്യാമ്പുകൾ സംഘടിപ്പിക്കണം. ഇതിെൻറ ഏകോപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും നഗരകാര്യ മേഖല േജായൻറ് ഡയറക്ടർമാരും ഏകോപിപ്പിക്കണം.
വസ്തു, തൊഴിൽ നികുതികൾ, ലൈസൻസ് ഫീസുകൾ എന്നിവയെ കുറിച്ച് പൊതുജനങ്ങൾക്കും സ്ഥാപന ഉടമകൾക്കും ഉണ്ടാവുന്ന സംശയങ്ങൾ ദൂരീകരിക്കാൻ തദ്ദേശ സ്ഥാപന തലത്തിലും ഡെപ്യൂട്ടി ഡയറക്ടർമാർ നഗരകാര്യ മേഖല േജായൻറ് ഡയറക്ടർ ഒാഫിസുകളിലും ഹെൽപ്പ് ഡെസ്ക് ആരംഭിക്കണം. സംശയ നിവാരത്തിനുള്ള േഫാൺ നമ്പർ മാധ്യമങ്ങൾ വഴി പൊതുജനത്തെ അറിയിക്കുകയും വേണം. നികുതി പിരിവിനൊപ്പം തദ്ദേശ സ്ഥാപനതലത്തിൽ തന്നെ പരിഹരിക്കാവുന്ന പരാതികൾ അടിയന്തരമായി അവിടങ്ങളിൽ തന്നെ തീർപ്പാക്കണം. ഇപ്പോൾ തദ്ദേശ വകുപ്പ് അനുവദിച്ച പിഴ ഒഴിവാക്കൽ ആനുകൂല്യം മാർച്ച് 31ന് ശേഷം തുടരില്ലെന്നും ഉത്തരവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
