സ്വത്ത് തര്‍ക്കം: സഹോദരന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്
text_fieldsഇടുക്കി: സ്വത്ത് തര്‍ക്കത്തെ തുടർന്ന് സഹോദരന്റെ വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്. ഉടമ്പന്‍ചോല പൊലീസ് സ്റ്റേഷന് പരിതിയില്‍ മാവറ സിറ്റിയിലാണ് സംഭവം. മാങ്കുളം കുരുശുപാറ കൂനംമാക്കല്‍ ഷിബി വര്‍ഗ്ഗീസി (48)നാണ് പരിക്കേറ്റത്. ഇയാള്‍ ഗുരതരാവസ്ഥയില്‍ അടിമാലി മോർണിങ് സ്റ്റാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സഹോദരന് കുത്തുങ്കല്‍ മാവറ സിറ്റിയില്‍ കൂനംമാക്കല്‍ സാന്റോ വര്‍ഗ്ഗീസി (33) നെതിരെ ഉടുമ്പന്‍ചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചത്. കഴുത്തിനായിരുന്നു വെടിയേറ്റത്. ബുധനാഴ്ച രാത്രി 9.40 നാണ് സംഭവം.
വിരുന്നിനെത്തിയ ഷിബിയും സാന്റോയും മദ്യപിച്ചിരുന്നു. സംസാരത്തിനിടെ സ്വത്ത് തര്‍ക്കമുണ്ടായി. ഇതോടെ പ്രകോപിതനായ സാന്റോ വീട്ടില്‍ സൂക്ഷിച്ചിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് ഷിബിയെ വെടിവെക്കുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഷിബിയെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

