സ്വത്ത് തർക്കം; വർക്കലയിൽ 56കാരിയെ ഭർതൃ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തി
text_fieldsതിരുവനന്തപുരം: കുടുംബ വഴക്കിനെ തുടർന്ന് വർക്കലയിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. വർക്കല കളത്തറ സ്വദേശിനി ലീനാമണി(56) ആണ് കൊല്ലപ്പെട്ടത്. ലീനയുടെ ഭർത്താവിന്റെ സഹോദരന്മാരാണ് വെട്ടിയത്. ഷാജി, അഹദ്, മുഹ്‌സിൻ എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ. കൊലയ്ക്ക് ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഒന്നര വർഷം മുൻപ് ലീനയുടെ ഭർത്താവ് മരിച്ചിരുന്നു. ഭർത്താവിന്റെ സ്വത്ത് വകകൾ തട്ടിയെടുക്കാൻ ശ്രമിക്കുന്നതായി ലീന പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കൊലപാതകം. 40 ദിവസം മുൻപ് ലീനയുടെ വീട്ടിലേക്ക് പ്രതിയായ അഹദും കുടുംബവും താമസത്തിനു വന്നിരുന്നു. അന്ന് മുതലേ ഇരുകുടുംബങ്ങളും തമ്മിൽ പല പ്രശ്നങ്ങളും നടന്നിരുന്നു. ഇതിനെ തുടർന്ന് ലീനയ്ക്ക് കോടതിയിൽ നിന്ന് സംരക്ഷണ ഓർഡർ നൽകിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

