Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aksharavriksham
cancel
Homechevron_rightNewschevron_rightKeralachevron_rightലോക്​ഡൗൺ കാലത്ത്​...

ലോക്​ഡൗൺ കാലത്ത്​ കുട്ടികളുടെ സർഗശേഷി പ്രോത്സാഹിപ്പിക്കൽ: അക്ഷരവൃക്ഷം പദ്ധതിക്ക് ദേശീയ പുരസ്​കാരം

text_fields
bookmark_border

തിരുവനന്തപുരം: ലോക്ഡൗൺ നാളുകളിൽ വീട്ടിലിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗശേഷികളെ പ്രോത്സാഹിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷര വൃക്ഷം പദ്ധതിക്ക് ദേശീയ അവാർഡ്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സി​െൻറ 2020ലെ ദേശീയ അവാർഡിനാണ് എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ച 'അക്ഷരവൃക്ഷം പദ്ധതി' തെരഞ്ഞെടുക്കപ്പെട്ടത്. ഒരു അക്കാദമിക സ്ഥാപനത്തി​െൻറ നേതൃത്വത്തിൽ കുട്ടികളിടെ ഏറ്റവും കൂടുതൽ സൃഷ്​ടികൾ സ്വീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് അവാർഡ്.

കുട്ടികളുടെ സർഗശേഷികളെ പ്രോത്സാഹിപ്പിക്കാൻ ലോക്ഡൗൺ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച അക്ഷരവൃക്ഷം പദ്ധതിയിൽ 56,249 സൃഷ്​ടികൾ സ്കൂൾ വിക്കി മുഖേന ലഭിച്ചിരുന്നു. കഥ, കവിത, ലേഖനം, എന്നീ വിഭാഗങ്ങളിലായി ലഭിച്ച സൃഷ്​ടികൾ വിദഗ്ദ്ധ പരിശോധനക്കുശേഷം എസ്.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളായി പുറത്തിറക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national awardscertAkshara Vriksham
Next Story