പ്രമുഖ നാടകപ്രവർത്തകൻ മധുമാസ്റ്റർ അന്തരിച്ചു
text_fieldsകോഴിക്കോട്: നാട പ്രവർത്തകനും രാഷ്ട്രീയ സാമൂഹിക പ്രവർത്തകനുമായ മധു മാസ്റ്റർ അന്തരിച്ചു. (74 വയസായിരുന്നു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അമ്മ, സ്പാർട്ടക്കസ്, പുലിമറഞ്ഞ കുട്ടൻ മൂസ്, മൂട്ട , സുനന്ദ തുടങ്ങിയ പതിനഞ്ച് നാടകങ്ങളുടെ രചയിതാവാണ്. എട്ടോളം സിനിമകളിൽ വേഷമിട്ടു.
നക്സൽ പ്രസ്ഥാനത്തിന്റെ വയനാട് ജില്ലാ സെക്രട്ടറിയായിരിക്കെഅറസ്റ്റിലാവുകയും കൊടിയ മർദനങ്ങൾക്ക് വിധേയനാകുകയും ചെയ്തു. അടിയന്തരാവസ്ഥയ്ക്കു ശേഷം കേരളത്തിൽ വലിയ ചലനം സൃഷ്ടിച്ച 'അമ്മ' എന്ന നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് മധു മാസ്റ്ററാണ്. ജോൺ അബ്രഹാം കയ്യൂർ സമരം സിനിമയാക്കാനൊരുങ്ങിയപ്പോൾ തിരക്കഥാ രചനയിൽ പങ്കാളിയായിരുന്നു.
കെ. മധുസൂദനൻ എന്നായിരുന്നു യഥാർഥ പേര്. മലയാള മനോരമ സീനിയർ ഫൊട്ടോഗ്രാഫർ എം.ടി.വിധുരാജിന്റെ പിതാവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

