
പദ്ധതികൾ നടപ്പാക്കിയത് മുസ്ലിം പിന്നാക്കാവസ്ഥ കണക്കിലെടുത്തെന്ന് സർക്കാർ; വാദങ്ങൾ തള്ളി കോടതി
text_fieldsെകാച്ചി: വിവിധ സമിതികൾ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മുസ്ലിം ന്യൂനപക്ഷത്തിെൻറ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയതാണ് മെറിറ്റ് സ്കോളർഷിപ് പദ്ധതിയെന്നതടക്കം സസ്ഥാന സർക്കാറിെൻറ വാദങ്ങൾ തള്ളിയാണ് ഇതുസംബന്ധിച്ച ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്. കേന്ദ്ര സർക്കാറിെൻറ പദ്ധതിയിൽ ഇല്ലാതിരുന്നിട്ടും ക്രൈസ്തവരടക്കം മുന്നാക്ക വിഭാഗക്കാർക്കായി മുസ്ലിം വിദ്യാർഥികൾക്കെന്നപോലെ പ്രത്യേക സ്കോളർഷിപ് പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെന്നും ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ - സാമ്പത്തിക പിന്നാക്കാവസ്ഥ പഠിക്കാൻ ജസ്റ്റിസ് ജെ.ബി. കോശി അധ്യക്ഷനായി സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് കിട്ടിയാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമുള്ള വിശദീകരണവും കോടതി അംഗീകരിച്ചില്ല.
മുസ്ലിം ന്യൂനപക്ഷത്തിെൻറ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പഠിക്കാൻ നിയോഗിക്കപ്പെട്ട രജീന്ദർ സച്ചാർ, പാലൊളി മുഹമ്മദ്കുട്ടി, ജസ്റ്റിസ് നരേന്ദ്രൻ കമീഷൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുസ്ലിംകൾക്ക് മാത്രമായി ഈ പദ്ധതികൾ നടപ്പാക്കിയതെന്നാണ് ഹരജിയിൽ സർക്കാർ വിശദീകരിച്ചത്. സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിൽ മുസ്ലിംകൾ മറ്റ് സമുദായങ്ങെളക്കാൾ ഏറെ പിന്നാക്കാവസ്ഥയിലാണെന്നാണ് കമീഷനുകൾ റിപ്പോർട്ട് നൽകിയത്. മുസ്ലിംകളും ക്രിസ്ത്യാനികളും തമ്മിൽ ഇക്കാര്യത്തിലുള്ള അന്തരം വളരെ വലുതാണ്.
കോളജ് വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ പട്ടികവിഭാഗങ്ങെളക്കാൾ പിന്നാക്കാവസ്ഥയിലാണ് മുസ്ലിംകളെന്നാണ് പഠനറിപ്പോർട്ട് -വെറും 8.1 ശതമാനം മാത്രം. മുന്നാക്ക ഹിന്ദുവിഭാഗം -28.1, ക്രൈസ്തവർ -20.5, പിന്നാക്ക ഹിന്ദു വിഭാഗം -16.7, പട്ടികവർഗം -11.8, പട്ടികജാതി -10.3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളുടെ കണക്ക്. 55.2 ശതമാനമാണ് മുസ്ലിംകൾക്കിടയിലെ തൊഴിലില്ലായ്മ. ക്രൈസ്തവർക്കിടയിൽ ഇത് 31.9ഉം പിന്നാക്ക ഹിന്ദു വിഭാഗങ്ങൾക്കിടയിൽ 40.2ഉം ആണ്.
ക്രൈസ്തവരിൽ മൂന്നുശതമാനം മാത്രം ഭൂരഹിതരായിരിക്കെ 37.8 ശതമാനം മുസ്ലിംകൾ ഭൂരഹിതരാണ്. ദാരിദ്ര്യത്തിെൻറ കാര്യത്തിലും വലിയ അന്തരമാണുള്ളത്. ജോലിസാധ്യത വർധിപ്പിക്കാൻ വിദ്യാഭ്യാസ അവസരവും വർധിപ്പിക്കേണ്ടതുണ്ട്. മറ്റ് പിന്നാക്ക വിഭാഗത്തിലാണ് മുസ്ലിംകെളല്ലാം വരുന്നത്. എന്നാൽ, ക്രൈസ്തവരിൽ റോമൻ കാത്തലിക് അടക്കം ചില വിഭാഗങ്ങൾ പിന്നാക്ക വിഭാഗത്തിൽ വരില്ല. മുസ്ലിംകളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് സച്ചാർ കമ്മിറ്റി നിർദേശം വെച്ചിരുന്നു. പാലൊളി മുഹമ്മദ്കുട്ടി കമ്മിറ്റി റിപ്പോർട്ടുകൂടി പരിഗണിച്ചാണ് പ്രത്യേക സ്കോളർഷിപ് പദ്ധതികൾ ഏർപ്പെടുത്തിയത്.
മുസ്ലിംകളുടെ സ്കോളർഷിപ്പിനെന്നപോലെ ക്രൈസ്തവരടക്കം മുന്നാക്ക വിഭാഗക്കാരായ വിദ്യാർഥികളുടെ സ്കോളർഷിപ്പിന് വർഷംതോറും 9.34 കോടി വിനിയോഗിക്കുന്നുണ്ട്. േകാച്ചിങ് ക്ലാസുകളിൽ പെങ്കടുക്കാൻ അവർക്ക് മറ്റ് സാമ്പത്തിക സഹായങ്ങളും നൽകുന്നുണ്ട്. മുന്നാക്കക്കാരായ വിദ്യാർഥികൾക്കായി 13 വിദ്യാസമുന്നതി സ്കോളർഷിപ്പുകൾ കേന്ദ്ര പദ്ധതിയല്ലാതെയും നടപ്പാക്കുന്നുണ്ട്.
മുസ്ലിംകളിലെ ബിരുദ, പി.ജി, പ്രഫഷനൽ കോഴ്സ് വിദ്യാർഥിനികൾക്കായി 5000 സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയതിൽ 20 ശതമാനം പിന്നീട് ലത്തീൻ, പരിവർത്തിത ക്രിസ്ത്യൻ വിഭാഗങ്ങളിലെ പെൺകുട്ടികൾക്കായി നീക്കിെവച്ചു. 80:20 എന്ന അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ നൽകുന്നത് ഏകദേശ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ്.
ഇത് നിയമലംഘനമോ സ്വേച്ഛാപരമോ അല്ലെന്നും തുല്യതയടക്കം ഒരു ഭരണഘടനാ അവകാശെത്തയും ഹനിക്കുന്നില്ലെന്നും വ്യക്തമാക്കി സംസ്ഥാന സർക്കാർ വിശദീകരണ പത്രിക നൽകിയെങ്കിലും ഗുണമുണ്ടായില്ല. പൊതുതാൽപര്യ ഹരജിയിൽ കക്ഷിചേർന്ന മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് എന്ന സംഘടനയും ഇതേ വാദങ്ങൾ ഉന്നയിച്ചിരുന്നു.
വിതരണത്തിലെ സുതാര്യത ഉറപ്പാക്കാൻ നാഷനൽ സ്കോളർഷിപ് പോർട്ടൽ (എൻ.എസ്.പി) വഴി കുട്ടികൾക്ക് നേരിട്ടാണ് പ്രീ -മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ നൽകുന്നതെന്ന് കേന്ദ്രസർക്കാറും വ്യക്തമാക്കി. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് വിതരണം. മതിയായ അപേക്ഷ ലഭിക്കാത്തതിനാൽ ചിലപ്പോൾ ചില സമുദായങ്ങൾക്ക് സ്കോളർഷിപ്പുകളുടെ എണ്ണം കുറയുന്നുണ്ട്. എല്ലാ സമുദായങ്ങൾക്കും തുല്യ പരിഗണനയാണ് 1992ലെ ആക്ടിലൂടെ നടപ്പാക്കിയിരിക്കുന്നതെന്നും ന്യൂനപക്ഷ കമീഷൻ ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.