Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല ഹൈടെക് ആക്കാന്‍ ...

ശബരിമല ഹൈടെക് ആക്കാന്‍ 78 കോടിയുടെ പദ്ധതി  

text_fields
bookmark_border
ശബരിമല ഹൈടെക് ആക്കാന്‍ 78 കോടിയുടെ പദ്ധതി  
cancel
ശബരിമല: ശബരിമലയെ ഹൈടെക് ആക്കാനായി 78 കോടിയുടെ പദ്ധതി വരുന്നു. രൂപരേഖ ഉന്നതാധികാര സമിതിയുടെ പരിഗണനക്കായി ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ചു. 
മാസ്റ്റര്‍ പ്ളാന്‍ കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ദേവസ്വം മരാമത്ത് വിഭാഗമാണ് രൂപരേഖ സമര്‍പ്പിച്ചത്. പ്ളാസ്റ്റിക് ശേഖരിച്ച് പമ്പയില്‍ എത്തിക്കുന്നതിനും സന്നിധാനത്ത് മാലിന്യ നിര്‍മാര്‍ജന പ്ളാന്‍റിനുമായി 10 കോടി വകയിരുത്തിയിട്ടുണ്ട്. സന്നിധാനത്തെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ രണ്ട് മെഗാവാട്ട് ശേഷിയുള്ള സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനും പൊലീസ് ബാരക്കിനു സമീപം ശൗചാലയ കോംപ്ളക്സ് നിര്‍മിക്കുന്നതിനും ഒമ്പതു കോടി വീതമുള്ള രൂപരേഖയാണ് സമര്‍പ്പിച്ചത്. 
ഭസ്മക്കുളം പുതുക്കിപ്പണിയാന്‍ എട്ട് കോടി, സന്നിധാനത്ത് ശര്‍ക്കര ഗോഡൗണിന് ആറു കോടി, സന്നിധാനത്തിനു ചുറ്റിനും റോഡ് നിര്‍മിക്കാന്‍ മൂന്ന് കോടി, സ്വാമി അയ്യപ്പന്‍ റോഡ് നവീകരിക്കുന്നതിനു അഞ്ച് കോടി, പാണ്ടിത്താവളത്ത് വിരിപ്പന്തല്‍ നിര്‍മിക്കാന്‍ ഒമ്പതു കോടി, പ്രസാദ വിതരണ കേന്ദ്രത്തിന് അഞ്ച് കോടി എന്നിങ്ങനെയാണ് കണക്കാക്കിയിരിക്കുന്നത്. 
സന്നിധാനത്തെ മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 
മലിനജലം ശുദ്ധീകരിച്ച് ടോയ്ലറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന പദ്ധതിക്ക് രണ്ട് കോടി, ബെയ്ലി പാലത്തിനു സമീപം സ്ഥിരം തടയണ നിര്‍മിക്കുന്നതിനും ശുദ്ധീകരിച്ച വെള്ളം ടോയ്ലറ്റിലേക്ക് എത്തിക്കുന്ന പ്ളാന്‍റിനുമായി മൂന്ന് കോടി, ദിനംപ്രതി അഞ്ച് ടണ്‍ ഉല്‍പാദനശേഷിയുള്ള ബയോഗ്യാസ് പ്ളാന്‍റ് പദ്ധതിക്ക് മൂന്ന് കോടി, അരവണയും അപ്പവും പ്ളാന്‍റില്‍നിന്ന് വിതരണ കൗണ്ടറിലേക്ക് കൊണ്ടുപോകുന്നതിനായി ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന 50 ബഗീസ് വാങ്ങുന്നതിന് 2.5 കോടി, ചന്ദ്രാനന്ദന്‍ റോഡിലും പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലും എല്‍.ഇ.ഡി ലൈറ്റുകളും സ്റ്റൈയ്ന്‍ലസ് സ്റ്റീല്‍ ഇരിപ്പിടങ്ങളും നിര്‍മിക്കാന്‍ രണ്ടു കോടി, കുന്നാറില്‍നിന്ന് വരുന്ന വെള്ളം സംഭരിച്ചു സൂക്ഷിക്കാന്‍ പാണ്ടിത്താവളത്ത് വാട്ടര്‍ ടാങ്ക് നിര്‍മിക്കാന്‍ ആറു കോടി, സ്വാമിഅയ്യപ്പന്‍ റോഡില്‍ ബയോടോയ്ലറ്റുകള്‍ക്ക് 50 ലക്ഷം എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കാണ് രൂപരേഖ സമര്‍പ്പിച്ചിട്ടുള്ളത്. വിശ്രമപന്തലുകള്‍ നിര്‍മിക്കുന്നതിനു വനംവകുപ്പ് തടസ്സമുണ്ടാക്കുന്ന ഭാഗങ്ങളില്‍ മരം വെച്ചുപിടിപ്പിക്കാനും അഞ്ചുകോടിയുടെ പദ്ധതിയുണ്ട്. രണ്ടു വര്‍ഷത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കി ശബരിമലയെ ഹൈടെക് ആക്കാനാണ് ദേവസ്വം ബോര്‍ഡിന്‍െറ ശ്രമം. 
Show Full Article
TAGS:mandalakalam 
News Summary - projects cost rs 78 core in sabarimal
Next Story