Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2016 2:02 PM GMT Updated On
date_range 19 Aug 2017 4:02 AM GMTഹൈക്കോടതി പരിസരത്ത് നിരോധനാജ്ഞ
text_fieldsbookmark_border
കൊച്ചി:കേരള ഹൈക്കോടതി മന്ദിരത്തിന് 200 മീറ്റർ ചുറ്റളവിൽ പ്രകടനം, യോഗം, സംഘം ചേരൽ, ഉച്ചഭാഷിണിയുടെ ഉപയോഗം എന്നിവ നിരോധിച്ച് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫിറുള്ള ഉത്തരവിട്ടു. ക്രിമിനൽ നടപടി ചട്ടത്തിലെ 144 (3) വകുപ്പ് പ്രകാരമുള്ള ഉത്തരവ് 2016 നവംബർ 17 മുതൽ രണ്ടു മാസത്തേക്ക് പ്രാബല്യത്തിലുണ്ടായിരിക്കും.
കേരള ഹൈക്കോടതിയുടെ 2016 ജൂലൈ 27 ലെ ഇടക്കാല ഉത്തരവിെൻറയും അഡീഷണൽ അഡ്വക്കറ്റ് ജനറൽ 2016 നവംബർ 10ന് നൽകിയ കത്തിെൻറയും അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് എന്ന നിലയിൽ കളക്ടറുടെ ഉത്തരവ്.
കൊച്ചി സിറ്റി പോലീസ് ചീഫിനും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കണയന്നൂർ തഹസിൽദാർക്കുമാണ് ഉത്തരവ് നടപ്പാക്കാനുള്ള ചുമതല. ഉത്തരവ് സംബന്ധിച്ച വിശദാംശങ്ങൾ നിയമവകുപ്പ് സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്
Next Story