കാമ്പസുകളിൽ സംഘടന നിരോധനം; ഹൈകോടതി വിശദീകരണം തേടി
text_fieldsകൊച്ചി: സംസ്ഥാനത്തെ സർക്കാർ കോളജുകൾ ഉൾപ്പെടെ കാമ്പസുകളിൽ വിദ്യാർഥി സംഘടന പ്രവർത്തനം നിരോധിക്കണമെന്ന ഹരജിയിൽ ഹൈകോടതി എതിർകക്ഷികളുടെ വിശദീകരണം തേടി. വിദ്യാർഥി സംഘടനകളുടെ നിയമലംഘന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാകുന്നില്ലെങ്കിൽ അവയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വിവിധ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടി എൻ. പ്രകാശ് എന്ന വ്യക്തിയാണ് ഹൈകോടതിയെ സമീപിച്ചത്.
സംഘടനകളെ നിയന്ത്രിക്കാനാവില്ലെങ്കിൽ അവയെ നിരോധിക്കണമെന്ന ഉത്തരവുണ്ടായത് 2012ലാണ്. വിദ്യാർഥി സംഘടനകളെ നിയന്ത്രിക്കാൻ മാർഗനിർദേശങ്ങളുണ്ടാക്കണമെന്ന് 2004ലും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇക്കാര്യങ്ങളിൽ സർക്കാർ പരാജയപ്പെട്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.സർവകലാശാലകളും കോടതി ഉത്തരവുകൾ നടപ്പാക്കിയില്ല. സർക്കാറിനും സർവകലാശാലകൾക്കും വേണ്ടി അഭിഭാഷകർ നോട്ടീസ് കൈപ്പറ്റി. വിദ്യാർഥി സംഘടനകൾക്ക് അടിയന്തര നോട്ടീസ് അയക്കാനും ഉത്തരവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

