ഗുരുവായൂർ: ക്ഷേത്രനടയിൽ ആദരണ ചടങ്ങ് സംഘടിപ്പിച്ച ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തു.
ഹൈകോടതിയുടെയും സർക്കാരിെൻറയും നിർദേശങ്ങൾ ലംഘിച്ച് ആഗസ്റ്റ് 17ന് ബി.ജെ.പി പ്രവർത്തകർ ചടങ്ങ് സംഘടിപ്പിച്ചെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.
ദേവസ്വത്തിെൻറ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തതായി സി.ഐ സി. പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.
ബി.ജെ.പി ക്ഷേത്രനടയിൽ സംഘടിപ്പിച്ച ചടങ്ങിനെതിരെ സി.പി.എമ്മും കോൺഗ്രസും രംഗത്ത് വന്നതോടെയാണ് ദേവസ്വം പരാതി നൽകാൻ തയാറായത്.