Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅധ്യാപകന്‍റെ കൈവെട്ടിയ...

അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി റിമാൻഡിൽ

text_fields
bookmark_border
അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി റിമാൻഡിൽ
cancel
camera_alt

സവാദിനെ കണ്ടെത്താൻ പുറത്തിറക്കിയ പോസ്റ്റർ, ടി.ജെ. ജോസഫ്

കൊച്ചി: ചോദ്യപേപ്പറിലെ മതനിന്ദയുടെ പേരിൽ തൊടുപുഴ ന്യൂമാൻ കോളജ് മലയാളം അധ്യാപകൻ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പെരുമ്പാവൂർ അശമന്നൂർ നൂലേലി മുടശ്ശേരി സവാദ് (38) റിമാൻഡിൽ. കണ്ണൂർ മട്ടന്നൂരിൽ നിന്ന്​ പിടിയിലായ സവാദിനെ കളമശ്ശേരി എൻ.ഐ.എ കോടതിയിൽ ഹാജരാക്കി ഈ മാസം 24 വരെയാണ് ​റിമാൻഡ്​ ​ചെയ്തത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച പുലർച്ച ബേരത്തിലെ വാടകവീട്ടിൽ നിന്ന്​ അറസ്റ്റ്​ ചെയ്ത സവാദിനെ​ ​ഉച്ചക്കുശേഷം കൊച്ചിയിൽ എത്തിച്ചിരുന്നു.

സംഭവം നടക്കുമ്പോൾ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായിരുന്നു സവാദ്. കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന്​ ആലുവയിൽ നിന്ന്​ സവാദ് ബംഗളൂരുവിലേക്ക്​ കടന്നതായി അന്ന് കേസ്​ അന്വേഷിച്ച ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാൽ, 13 വർഷം രഹസ്യാന്വേഷണ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിനും സവാദിനെ കണ്ടെത്താനായിരുന്നില്ല. ഇയാൾ വിദേശത്തേക്ക്​ കടന്നതാണെന്ന നിഗമനത്തിലും അന്വേഷണ ഏജൻസികൾ എത്തിയിരുന്നു. 2011 മാർച്ചിലാണ് കേസ്​ എൻ.ഐ.എ ഏറ്റെടുത്തത്.

സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക്​ ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞവർഷം മാർച്ചിലാണ്​ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്​. ആദ്യം നാലുലക്ഷം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക ഉയർത്തിയത്. സവാദിനെ വിദേശത്ത്​ കണ്ടതായ രഹസ്യവിവരത്തെ തുടർന്ന് എൻ.ഐ.എ അന്വേഷണം ശക്തമാക്കിയിരുന്നു.

നയതന്ത്ര പാർസൽ സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബൈയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ‘റോ’ അടക്കമുള്ളവയും സവാദിനായി അന്വേഷണം നടത്തിയിരുന്നു. അഫ്ഗാനിസ്​താൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. സവാദ് സിറിയയിലേക്ക്​ കടന്നതായി പ്രചാരണമുണ്ടായെങ്കിലും അതിനും തെളിവ്​ ലഭിച്ചില്ല. കൂട്ടുപ്രതികളുമായി സംഭവത്തിനുശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല.

നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ. നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ, കീഴടങ്ങിയ നാസറിനെ വിശദമായി ചോദ്യം ചെയ്​തെങ്കിലും സവാദിനെ സംബന്ധിച്ച്​ വിവരം ലഭിച്ചില്ല. കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിന്​ സവാദിനെ അവസാനമായി കണ്ടത്​ കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അധ്യാപകന്‍റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണ്​ സവാദ് കടന്നത്.

ക്രൈംബ്രാഞ്ചിനും എൻ.ഐ.എക്കും മഴു ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിന്​ ചെറിയതോതിൽ പരിക്കേറ്റിരുന്നു. പരിക്കുമായി സവാദ് ആലുവ വരെ എത്തിയതിന്​ തെളിവുണ്ടെങ്കിലും അവിടെനിന്ന് എങ്ങോട്ടാണ്​ നീങ്ങിയതെന്ന്​ സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു. എട്ടുവർഷം മുമ്പ്​ കാസർകോട്ടുനിന്ന്​ വിവാഹം കഴിഞ്ഞ സവാദ്​, ഷാജഹാന്‍ എന്ന പേരിലായിരുന്നു ഒളിവിൽ കഴിഞ്ഞത്​. മരപ്പണിയെടുത്തായിരുന്നു ജീവിതം​.

മറ്റ്​ പ്രതികൾ നേരത്തേ പിടിയിൽ

54 പ്രതികളുള്ള കേസിൽ മറ്റ്​ പ്രതികളുടെ വിചാരണ ഇതിനകം പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 13 പേരെ കോടതി ശിക്ഷിച്ചു. ഇവരിൽ മൂന്നുപേർക്ക്​ ജീവപര്യന്തവും മറ്റ്​ മൂന്നുപേർക്ക്​ മൂന്നുവർഷം വീതം തടവുമാണ്​ ശിക്ഷ​. 18 പേരെ വിട്ടയച്ചു. രണ്ടാംഘട്ട വിചാരണയില്‍ ആറ്​ പ്രതികൾകൂടി കുറ്റക്കാരെന്ന്​ കണ്ടെത്തി ശിക്ഷ വിധിച്ചു. അഞ്ചുപേരെ വെറുതെ വിടുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hand chopping caseProfessor TJ Joseph
News Summary - Professor TJ Joseph's hand cut case: 1st accused in remand
Next Story