പ്രഫഷനൽ കോഴ്സുകൾക്കുള്ള പ്രവേശന നടപടി ദേശീയതലത്തിൽ ഏകീകരിക്കണം -പ്രൊഫ്കോൺ
text_fieldsപ്രൊഫ്കോൺ സമാപനസമ്മേളനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്യുന്നു
മംഗലാപുരം: പ്രഫഷനൽ കോഴ്സുകൾക്കുള്ള പ്രവേശന നടപടി ദേശീയതലത്തിൽ ഏകീകരിക്കാൻ അധികൃതർ തയാറാകണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മംഗളൂരുവിൽ സംഘടിപ്പിച്ച 29ാമത് പ്രൊഫ്കോൺ ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനം ആവശ്യപ്പെട്ടു.
ഞായറാഴ്ച വിവിധ സെഷനുകളിലായി നടന്ന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന. സെക്രട്ടറി ടി.കെ. അഷ്റഫ്, ഫൈസൽ മൗലവി പുതുപ്പറമ്പ്, ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ സെക്രട്ടറി ശമീർ മദീനി, മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം സി. മുഹമ്മദ് അജ്മൽ, യാസിർ അൽഹികമി, മുഹമ്മദ് ബിൻ ഷാക്കിർ, ശൈഖ് അബ്ദുസ്സലാം മദനി, ശഫീഖ് ബിൻ റഹീം, ഹംസ ഷാക്കിർ അൽഹികമി, അജ്വദ് ചെറുവാടി, ഡോ. മുഹമ്മദ് മുബഷിർ എന്നിവർ പ്രബന്ധാവതരണങ്ങൾ നടത്തി.
സമാപന സമ്മേളനം പ്രമുഖ പണ്ഡിതനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജന. സെക്രട്ടറി ടി. മുഹമ്മദ് ശമീൽ അധ്യക്ഷതവഹിച്ചു. അലൈഡ് ഹെൽത്ത് കൗൺസിൽ ചെയർമാൻ ഡോ. യു.ടി. ഇഫ്തിക്കാർ പരീദ് മുഖ്യാതിഥിയായി. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നിർവഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, കർണാടക സലഫി അസോസിയേഷൻ പ്രസിഡന്റ് ഡോ. ഹഫീസ് സ്വലാഹി എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന സെക്രട്ടറിമാരായ സി.വി. കാബിൽ സ്വാഗതവും അബ്ദുൽ മജീദ് ചുങ്കത്തറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

