പ്രഫഷനലുകളിൽ അന്ധവിശ്വാസം വളരുന്നത് ഗുരുതര സാഹചര്യം -വിസ്ഡം പ്രൊഫെയ്സ്
text_fieldsവിസ്ഡം യൂത്ത് സംഘടിപ്പിച്ച പ്രഫഷനൽസ് ഫാമിലി കോൺഫറൻസ് രണ്ടാംദിന പരിപാടികൾ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യുന്നു
കുറ്റിപ്പുറം: ആത്മീയ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വിദ്യാസമ്പന്നരായ പ്രഫഷനലുകൾ കീഴ്പ്പെടുന്നത് ഗുരുതര സാഹചര്യമാണെന്ന് വിസ്ഡം ഇസ്‍ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച ‘പ്രൊഫെയ്സ്’ പ്രഫഷനൽസ് ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.
രണ്ടാംദിന പരിപാടികൾ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായി. സെയ്ത് പട്ടേൽ (മുംബൈ) മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ് എന്നിവർ വിഷയമവതരിപ്പിച്ചു.
വിവിധ സെഷനുകൾക്ക് ഷംജാസ് കെ അബ്ബാസ്, ടി.കെ. അഷ്റഫ്, പ്രഫ. ഹാരിസ് ബിനു സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, സാദിഖ് മദീനി, ഡോ. ജൗഹർ മുനവ്വർ, ടി.കെ. നിഷാദ് സലഫി, ഉനൈസ് സ്വലാഹി, എ.പി. മുനവ്വർ സ്വലാഹി തുടങ്ങിയവർ നേതൃത്വം നൽകി. കെ.സി. ഹാരിസ് മദനി കായക്കൊടി സമാപന പ്രഭാഷണം നടത്തി.
‘സ്വീറ്റ് ബഡ്സി’ ന് റസീൽ പി.യു, മുഹമ്മദലി നെടുവഞ്ചേരി എന്നിവരും ‘ബട്ടർഫ്ലൈസി’ന് അഷ്കർ ഇബ്രാഹിം, മുസ്തഫ മദനി, വി.ടി. അബ്ദുൽ സലാം, മൻസൂർ സ്വലാഹി, പി.കെ. അംജദ് മദനി, എം.കെ. ഇർഫാൻ സ്വലാഹി എന്നിവരും, ‘ലിറ്റിൽ വിങ്സി’ൽ ഷമീൽ മഞ്ചേരി, അസ്ഹർ ചാലിശ്ശേരി, ശരീഫ് കാര, ശഫീഖ് സ്വലാഹി എന്നിവരും, ‘ടീൻസ് സ്പെയ്സ്’ ൽ അർഷദ് അൽ ഹികമി താനൂർ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സി. മുഹമ്മദ് അജ്മൽ എന്നിവരും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

