പ്രഫ. വി.കെ. ദാമോദരൻ അന്തരിച്ചു
text_fieldsപ്രഫ. വി.കെ. ദാമോദരൻ
തിരുവനന്തപുരം: ശാസ്ത്ര, സാങ്കേതിക പരിസ്ഥിതി വകുപ്പ് മുൻ ഡയറക്ടറും വൈദ്യുതി വകുപ്പ് മുൻ എക്സ് ഒഫീഷ്യോ സെക്രട്ടറിയുമായിരുന്ന പ്രഫ. വി.കെ. ദാമോദരൻ (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വാതന്ത്ര്യസമര സേനാനിയും അധ്യാപക പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളുമായ വടകരയിലെ വി.പി. കുട്ടി മാസ്റ്ററുടെയും എം.പി. മാതുവിന്റെയും മകനാണ്. ശാസ്ത്രചിന്തകനും ഗ്രന്ഥകാരനും പരിസ്ഥിതിപ്രവര്‍ത്തകനും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപകാംഗവുമായിരുന്നു.
കേരള ശാസ്ത്രസാഹിത്യപരിഷത്ത് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ശാസ്ത്രഗതി എഡിറ്റർ, യുറീക്ക മാനേജിങ് എഡിറ്റർ എന്നീ പദവികൾ വഹിച്ചു. ഊർജാസൂത്രണരംഗത്ത് സാർവദേശീയതലത്തിൽതന്നെ ശ്രദ്ധേയനായി.
ഭാര്യ: പി.സി. രഞ്ജിനി (കോഴിക്കോട്). മക്കൾ: ഷിഞ്ചു (യു.എസ്), ഡോ. ഡി. അഞ്ജു (പി.ആർ.എസ് ഹോസ്പിറ്റൽ, തിരുവനന്തപുരം). മരുമക്കൾ: ദിയ (യു.എസ്), ഡോ. ദീപക് ഉണ്ണിത്താൻ (തിരുവനന്തപുരം). മൃതദേഹം ഞായറാഴ്ച രാവിലെ എട്ട് മുതല്‍ 12 വരെ തൈക്കാട് ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍ ഉച്ചക്ക് രണ്ടിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

